Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതീക്ഷകളുടെ പൊൻകണി

പ്രതീക്ഷകളുടെ പൊൻകണി

text_fields
bookmark_border
പ്രതീക്ഷകളുടെ പൊൻകണി
cancel

ക​ണി​ക്കൊ​ന്ന​ക​ൾ സ്വ​ർ​ണ​വ​ർ​ണം പൂ​ശി പ്ര​കൃ​തി​യെ മ​ഞ്ഞ​പ്പ​ട്ട് ചു​റ്റി​ക്കു​മ്പോ​ൾ, വി​രു​ന്നെ​ത്തു​ന്ന മ​റ്റൊ​രു വി​ഷു​ക്കാ​ലം കൂ​ടി. കേ​വ​ലം ആ​ഘോ​ഷം എ​ന്ന​തി​ലു​പ​രി കേ​ര​ള​ത്തി​​ന്റെ കാ​ർ​ഷി​ക സം​സ്‌​കാ​ര​ത്തി​​ന്റെ​യും സ​മ​ഭാ​വ​ന​യു​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ഓ​രോ വി​ഷു​വും. വി​ള​വെ​ടു​പ്പി​​ന്റെ സം​തൃ​പ്തി​യും വ​രാ​നി​രി​ക്കു​ന്ന ന​ല്ല നാ​ളു​ക​ളെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യാ​ശ​യും ഈ ​ദി​ന​ത്തെ സ​വി​ശേ​ഷ​മാ​ക്കു​ന്നു. ‘വി​ഷു’ എ​ന്ന വാ​ക്കി​െൻറ അ​ർ​ഥം ത​ന്നെ ‘തു​ല്യ​മാ​യ​ത്’ എ​ന്നാ​ണ്. പ​ക​ലും രാ​ത്രി​യും തു​ല്യ​മാ​യി വ​രു​ന്ന ഈ ​വേ​ള, പ്ര​കൃ​തി​യി​ലെ മാ​റ്റ​ത്തി​നൊ​പ്പം മ​നു​ഷ്യ​രി​ലും സ​മ​ഭാ​വ​ന​യു​ടെ വി​ത്തു​ക​ൾ പാ​കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് മ​ല​യാ​ളി​യു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ൽ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന വി​ഷു​ക്ക​ണി​ക്ക് ഇ​ത്ര​യേ​റെ പ്രാ​ധാ​ന്യം കൈ​വ​രു​ന്ന​ത്. മ​ണ്ണും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള അ​ഭേ​ദ്യ​മാ​യ ബ​ന്ധ​ത്തി​ന്റെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണി​ത്.

നാ​ടി​ന്റെ അ​തി​രു​ക​ൾ​ക്ക​പ്പു​റം പ്ര​വാ​സ ലോ​ക​ത്തും വി​ഷു​വി​​ന്റെ മാ​റ്റൊ​ലി ഒ​ട്ടും കു​റ​യു​ന്നി​ല്ല. ജാ​തി​മ​ത ഭേ​ദ​മ​ന്യേ മ​ല​യാ​ളി​ക​ൾ ഒ​ത്തു​കൂ​ടു​ന്ന വേ​ള​ക​ൾ പ്ര​വാ​സ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ഓ​ണ​മോ വി​ഷു​വോ പെ​രു​ന്നാ​ളോ ക്രി​സ്മ​സോ ആ​ക​ട്ടെ, ഏ​ത് ആ​ഘോ​ഷ​വും ഒ​ത്തൊ​രു​മ​യോ​ടെ ഗം​ഭീ​ര​മാ​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി ത​നി​മ ഇ​ത്ത​വ​ണ​യും സ​ജീ​വ​മാ​ണ്.

എ​ങ്കി​ലും, യു​ദ്ധ​ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്ന ഒ​രു കാ​ല​ത്താ​ണ് ഇ​ത്ത​വ​ണ പ്ര​വാ​സ​ലോ​കം വി​ഷു​വി​നെ വ​ര​വേ​ൽ​ക്കു​ന്ന​ത് എ​ന്ന യാ​ഥാ​ർ​ഥ്യം ന​മ്മെ അ​ല​ട്ടു​ന്നു​ണ്ട്. ലോ​ക​ത്തി​​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്ന അ​ശാ​ന്തി​യും സം​ഘ​ർ​ഷ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റം കെ​ടു​ത്താ​ൻ നോ​ക്കു​മ്പോ​ഴും, പ്ര​തീ​ക്ഷ​യു​ടെ ഒ​രു കൊ​ച്ചു തു​രു​ത്ത് ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ ന​മു​ക്കാ​യി ഒ​രു​ക്കു​ന്നു. ‘ഈ ​സ​മ​യ​വും ക​ട​ന്നു​പോ​കും’ എ​ന്ന വി​ശ്വാ​സ​മാ​ണ് ന​മു​ക്ക് ക​രു​ത്ത്. യു​ദ്ധ​ത്തി​​​ന്റെ ക​രി​നി​ഴ​ലു​ക​ൾ നീ​ങ്ങി, സം​ഘ​ർ​ഷ​ങ്ങ​ളി​ല്ലാ​ത്ത പു​തി​യൊ​രു പു​ല​രി​യെ ലോ​കം വ​ര​വേ​ൽ​ക്കു​മെ​ന്ന് ന​മു​ക്ക് പ്ര​ത്യാ​ശി​ക്കാം. മ​ന​സ്സി​ന്റെ പി​രി​മു​റു​ക്ക​ങ്ങ​ളി​ല്ലാ​തെ ശാ​ന്ത​മാ​യി വ​രാ​നി​രി​ക്കു​ന്ന ഓ​രോ ആ​ഘോ​ഷ​ങ്ങ​ളെ​യും വ​ര​വേ​ൽ​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം. സ്നേ​ഹ​ത്തി​​ന്റെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളു​ടെ​യും ഒ​രു വി​ഷു​ക്കാ​ലം എ​ല്ലാ​വ​ർ​ക്കും നേ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishusaudiigulfhappiness
News Summary - The golden treasure of hopes
Next Story