Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേന്ദ്ര ഹജ്ജ്...

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുകീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയിലെത്തും

text_fields
bookmark_border
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കുകീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം  ഇന്ന് മക്കയിലെത്തും
cancel
camera_alt

ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ൽ മ​ന്ത്രി​മാ​രാ​യ അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, വി. ​അ​ബ്ദു​റ​ഹ്മാ​ൻ, സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി എ​ന്നി​വ​ർ ഹാ​ജി​മാ​രോ​ടൊ​പ്പം

മ​ക്ക: കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​ക്കു​കീ​ഴി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ ഹ​ജ്ജ് സം​ഘം ഞാ​യ​റാ​ഴ്ച മ​ക്ക​യി​ലെ​ത്തും. ക​ണ്ണൂ​ർ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റി​ൽ​നി​ന്ന് പു​ല​ർ​ച്ച ഇ​ന്ത്യ​ൻ സ​മ​യം 1.45ന് ​പു​റ​പ്പെ​ടു​ന്ന ആ​ദ്യ ഹ​ജ്ജ് വി​മാ​നം രാ​വി​ലെ സൗ​ദി സ​മ​യം 5.45ന് ​ജി​ദ്ദ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ലെ​ത്തും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ ഐ.​എ​ക്സ് 3027 വി​മാ​ന​ത്തി​ൽ 73 പു​രു​ഷ​ന്മാ​രും 72 സ്ത്രീ​ക​ളു​മാ​യി 145 തീ​ർ​ഥാ​ട​ക​രാ​ണ് ആ​ദ്യ​സം​ഘ​ത്തി​ലു​ള്ള​ത്. ജി​ദ്ദ​യി​ലെ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ലെ യാ​ത്രാ ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി​ക​ൾ ഒ​രു​ക്കു​ന്ന ബ​സു​ക​ളി​ൽ ഇ​വ​രെ മ​ക്ക​യി​ലെ​ത്തി​ക്കും. ഹാ​ജി​മാ​ർ​ക്ക് വേ​ണ്ട പ്ര​ഭാ​ത ഭ​ക്ഷ​ണം ഹ​ജ്ജ് സ​ർ​വി​സ് ക​മ്പ​നി​ക​ൾ വി​ത​ര​ണം ചെ​യ്യും. മ​ക്ക​യി​ലെ​ത്തി അ​ൽ​പം വി​ശ്ര​മി​ച്ച​തി​നു​ശേ​ഷം ഹാ​ജി​മാ​ർ ഉം​റ നി​ർ​വ​ഹി​ക്കാ​നാ​യി നാ​ട്ടി​ൽ​നി​ന്നെ​ത്തി​യ വ​ള​ന്റി​യ​ർ​മാ​രു​ടെ (ഖാ​ദി​മു​ൽ ഹു​ജ്ജാ​ജ്) നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ടും.

ആ​ദ്യ വി​മാ​ന​ത്തി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രെ മ​ക്ക അ​സീ​സി​യ​യി​ൽ ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ൻ ഒ​രു​ക്കി​യ ഹാ​ജി​മാ​രു​ടെ താ​മ​സ​കേ​ന്ദ്ര​ത്തി​ലെ ബി​ൽ​ഡി​ങ് ന​മ്പ​ർ 260ലാ​ണ് താ​മ​സി​പ്പി​ക്കു​ക. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ​ത്തു​ന്ന ആ​ദ്യ സം​ഘ​ത്തെ സ്വീ​ക​രി​ക്കാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ക​രി​പ്പൂ​രി​ൽ​നി​ന്ന് പു​ല​ർ​ച്ച 4.25ന് ​പു​റ​പ്പെ​ട്ട് രാ​വി​ലെ 8.25ന് 145 ​ഹാ​ജി​മാ​രു​മാ​യി മ​റ്റൊ​രു വി​മാ​നം കൂ​ടി ഹാ​ജി​മാ​രു​മാ​യി ഞാ​യ​റാ​ഴ്ച ജി​ദ്ദ​യി​ലെ​ത്തു​ന്നു​ണ്ട്.

മ​ക്ക​യി​ലെ മ​ല​യാ​ളി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ആ​ദ്യ​മെ​ത്തു​ന്ന അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ വ​ലി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ക്ക​യി​ലെ​ത്തു​ന്ന ഓ​രോ തീ​ർ​ഥാ​ട​ക​ർ​ക്കും കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യ​വ​ർ സ്വീ​ക​രി​ക്കും. മ​ക്ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തേ ത​ന്നെ ഹാ​ജി​മാ​രെ​ത്തു​ന്ന താ​മ​സ​കേ​ന്ദ്ര​ത്തി​ൽ നി​ല​യു​റ​പ്പി​ക്കും.

ഈ ​വ​ർ​ഷം ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ൾ​പ്പെ​ടെ 11,010 തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ് കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്കു​കീ​ഴി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​വ​രു​ടെ യാ​ത്ര​ക​ൾ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജൂ​ൺ 22വ​രെ​യാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​രു​ടെ വ​ര​വ്. ഹ​ജ്ജി​നു ശേ​ഷം മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ 13 മു​ത​ലാ​ണ് ഇ​വ​രു​ടെ മ​ട​ക്ക​യാ​ത്ര ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahpilgrimshajjCentral Hajj Committee
News Summary - The first group of Malayali pilgrims under the Central Hajj Committee will reach Makkah today
Next Story