കേളി വിദ്യാഭ്യാസ മേന്മ പുരസ്കാരം പട്ടാമ്പിയിൽ കൈമാറി
text_fieldsപാലക്കാട് പട്ടാമ്പിയിലെ വിളയൂരിൽ നടന്ന ചടങ്ങിൽ കേളി വിദ്യാഭ്യാസ മേന്മ പുരസ്കാരം സി.പി.എം ഏരിയ സെക്രട്ടറി വിനയകുമാർ അഞ്ജനക്ക് കൈമാറുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്തുവരുന്ന വിദ്യാഭ്യാസ മേന്മ പുരസ്കാര വിതരണം പാലക്കാട് പട്ടാമ്പിയിലെ വിളയൂരിൽ നടന്നു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി സനാഇയ അർബഹീൻ ഏരിയ അംഗം ഉണ്ണികൃഷ്ണെൻറ മകൾ അഞ്ജന സി. ഉണ്ണികൃഷ്ണനാണ് പുരസ്കാരം കൈമാറിയത്. വിളയൂർ പഞ്ചായത്ത് സാംസ്കാരിക നിലയമായ ജനഭേരിയിൽ നടന്ന ചടങ്ങിൽ സി.പി.എം പട്ടാമ്പി ഏരിയ സെക്രട്ടറി വിനയ കുമാറാണ് പുരസ്കാരം കൈമാറിയത്. അയ്യപ്പൻ സ്വാഗതം പറഞ്ഞു. ഹരിദാസൻ അധ്യക്ഷത വഹിച്ചു. റഫീഖ് പാലത്ത്, അലി പട്ടാമ്പി, മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.

