2026ലെ കിങ് ഫൈസൽ പുരസ്കാര വിതരണം ഇന്ന്
text_fieldsറിയാദ്: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ചിന്തകരെയും ആദരിക്കുന്ന 2026-ലെ കിങ് ഫൈസൽ പുരസ്കാരങ്ങൾ ബുധനാഴ്ച വിതരണം ചെയ്യും. സൽമാൻ രാജാവിെൻറ പ്രത്യേക മേൽനോട്ടത്തിൽ റിയാദിലാണ് പ്രൗഢഗംഭീരമായ പുരസ്കാര നിശ അരങ്ങേറുന്നത്.
റിയാദിൽ നടക്കുന്ന വാർഷിക ചടങ്ങിൽ രാജകുടുംബാംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ പണ്ഡിതന്മാർ എന്നിവർക്കൊപ്പം അന്താരാഷ്ട്ര ശാസ്ത്ര-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരും സംബന്ധിക്കും. കിങ് ഫൈസൽ പുരസ്കാരത്തിെൻറ 48ാമത് എഡിഷനാണ് ഈ വർഷം നടക്കുന്നത്. മനുഷ്യരാശിയുടെ പുരോഗതിക്കായി തങ്ങളുടെ ജീവിതം മാറ്റിവെച്ച പ്രതിഭകളുടെ സേവനങ്ങളെ ആദരിക്കുകയാണ് ഈ ചടങ്ങിെൻറ പ്രധാന ലക്ഷ്യം. ജേതാക്കളുടെ ശാസ്ത്രീയവും ബൗദ്ധികവുമായ നേട്ടങ്ങൾ വിശദീകരിക്കുന്ന വിവിധ പരിപാടികൾ ചടങ്ങിെൻറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
1977ൽ സ്ഥാപിതമായ കിംഗ് ഫൈസൽ പുരസ്കാരം ലോകത്തിലെ ഏറ്റവും ഉന്നതമായ പുരസ്കാരങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി, ഗവേഷകർക്കും ചിന്തകർക്കും സർഗ്ഗാത്മകമായി മുന്നേറാൻ ഈ പുരസ്കാരം വലിയ പ്രചോദനമാണ് നൽകുന്നത്. ഉന്നതമായ മാനുഷിക മൂല്യങ്ങളും മൂല്യബോധവും ഉയർത്തിപ്പിടിച്ചാണ് ഈ പുരസ്കാര സമിതി പ്രവർത്തിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

