Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് സ്വീകരണമൊരുക്കി തനിമ വളന്റിയർമാർ

text_fields
bookmark_border
മക്കയിലെത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിന് സ്വീകരണമൊരുക്കി തനിമ വളന്റിയർമാർ
cancel
camera_alt

മ​ദീ​ന​യി​ൽ​നി​ന്ന് മ​ക്ക​യി​ലെ​ത്തി​യ ആ​ദ്യ മ​ല​യാ​ളി ഹ​ജ്ജ് സം​ഘ​ത്തെ ത​നി​മ വ​ള​ന്റി​യ​ർ​മാ​ർ സ്വീ​ക​രി​ക്കു​ന്നു 

Listen to this Article

മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ആദ്യ മലയാളികളുടെ ഹജ്ജ് സംഘത്തിന് തനിമ വളന്റിയർ വിങ് മക്കയിൽ ഹൃദ്യമായ സ്വീകരണം നൽകി. ഈത്തപ്പഴം, ജ്യൂസ്, ആരോഗ്യ സംരക്ഷണ മരുന്നുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നൽകിക്കൊണ്ടായിരുന്നു സ്വീകരണം. ഹാജിമാരെ അവരുടെ റൂമുകളിൽ എത്തിക്കുന്നതിനും ലഗേജുകൾ കണ്ടെത്തുന്നതിനും ബസ് സ്റ്റേഷനുകളിലെ സേവനവും ഉംറക്ക് വേണ്ട നിർദേശങ്ങൾ നൽകിയും വളന്റിയർമാരുടെ സാന്നിദ്ധ്യം ഹാജിമാർക്ക് വലിയ അനുഗ്രഹമായി.

അസീസിയയും ഹറമും കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ കീഴിൽ ആദ്യ ഹാജി മക്കയിലെത്തിയത് മുതൽ തനിമ വളന്റിയർമാർ സേവനനിരതരാണ്. മക്കയിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന പാരാമെഡിക്കൽ ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രത്യേക മെഡിക്കൽ വിങ്ങിനു രൂപംനൽകിയതായും രോഗികളായ ഹാജിമാർക്ക് ഭക്ഷണമെത്തിക്കാൻ പ്രത്യേക വിങ്ങിനെ ഏർപ്പെടുത്തിയതായും തനിമ മക്ക രക്ഷാധികാരി അബ്‌ദുൾഹകീം ആലപ്പുഴ അറിയിച്ചു.

സ്വീകരണ പരിപാടികൾക്ക് വളന്റിയർ കൺവീനർ ശമീൽ ചേന്ദമംഗല്ലൂർ, കോഓഡിനേറ്റർമാരായ ഇഖ്‌ബാൽ ചെമ്പാൻ, ഷഫീഖ് പട്ടാമ്പി, റഷീദ് സഖാഫ്, സത്താർ മൂക്കൻ, അൻഷാദ് കൊണ്ടോട്ടി, ഷാനിബ നജാത്, സുനീറ ബഷീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tanima volunteers host a reception for the first Malayalee Hajj group to reach Makkah
Next Story