Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ഹ​ജ്ജ്...

ത​നി​മ ഹ​ജ്ജ് വ​ള​ന്റി​യ​ർ ടീം ​മ​ക്ക​യി​ൽ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ത​നി​മ ഹ​ജ്ജ് വ​ള​ന്റി​യ​ർ ടീം ​മ​ക്ക​യി​ൽ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ക്ക​യി​ൽ ന​ട​ന്ന ത​നി​മ ഹ​ജ്ജ് വ​ള​ന്റി​യ​ർ പ​രി​ശീ​ല​ന ക്യാ​മ്പ് ത​നി​മ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ന​ജ്‌​മു​ദ്ദീ​ൻ

അ​മ്പ​ല​ങ്ങാ​ട​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സേ​വ​ന​ത്തി​ന് ത​യാ​റാ​യ ത​നി​മ വ​ള​ന്റി​യ​ർ​മാ​രു​ടെ പ​രി​ശീ​ല​ന ക്യാ​മ്പ് മ​ക്ക​യി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​സീ​സി​യ​യി​ലെ ത​നി​മ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​മ്പ് ത​നി​മ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ന​ജ്‌​മു​ദ്ദീ​ൻ അ​മ്പ​ല​ങ്ങാ​ട​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​നി​മ പ്ര​വ​ർ​ത്ത​ക​ർ അ​ല്ലാ​ഹു​വി​ന്റെ അ​തി​ഥി​ക​ൾ​ക്കു​വേ​ണ്ടി നി​സ്വാ​ർ​ഥ വ​ള​ന്റി​യ​ർ സേ​വ​നം ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും, ദൈ​വ​പ്രീ​തി മാ​ത്ര​മാ​യി​രി​ക്ക​ണം സേ​വ​ന​രം​ഗ​ത്ത് ന​മ്മെ മു​ന്നോ​ട്ടു​ന​യി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​മ സോ​ണ​ൽ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ൽ ഹ​ക്കീം ആ​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ത​നി​മ വ​ള​ന്റി​യ​ർ ജാ​ക്ക​റ്റ് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ്‌ വ​ള​ന്റി​യ​ർ ക​ൺ​വീ​ന​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. അ​റ​ഫ​യി​ലെ ഹ​ജ്ജ് സേ​വ​ന അ​നു​ഭ​വ​ങ്ങ​ളും അ​തി​ന്റെ പ്രാ​ധാ​ന്യ​വും ത​നി​മ മ​ക്ക സോ​ണ​ൽ പ്ര​സി​ഡ​ന്റും ഹ​ജ്ജ് വ​ള​ന്റി​യ​ർ ക​ൺ​വീ​ന​റു​മാ​യ അ​ബ്ദു​ൽ ഹ​ക്കീം ആ​ല​പ്പു​ഴ വ​ള​ന്റി​യ​ർ​മാ​രെ ഓ​ർ​മി​പ്പി​ച്ചു. ‘ഹ​ജ്ജ് സേ​വ​ക​രോ​ട്’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​ൽ മ​ജീ​ദ് വേ​ങ്ങ​ര സം​സാ​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മാ​ർ​ഗ​രേ​ഖ​യും നി​ർ​ദേ​ശ​ങ്ങ​ളും ത​നി​മ മ​ക്ക ഹ​ജ്ജ് വ​ള​ന്റി​യ​ർ വി​ങ് സ​ഹ ക​ൺ​വീ​ന​ർ സ​ഫീ​ർ അ​ലി മ​ഞ്ചേ​രി സ​ദ​സ്സി​ൽ അ​വ​ത​രി​പ്പി​ച്ചു. ഷാ​നി​ബ ന​ജാ​ത്ത് (വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ), ടി.​കെ. ഷ​മീ​ൽ (പ​ബ്ലി​ക് ആ​ൻ​ഡ് ഒ​ഫീ​ഷ്യ​ൽ റി​ലേ​ഷ​ൻ) എ​ന്നി​വ​ർ സം​സാ​രി​ച്ചു. മെ​ഹ​ബൂ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി. ഷ​ഫീ​ഖ് പ​ട്ടാ​മ്പി (സ​ഹ ക​ൺ​വീ​ന​ർ) സ്വാ​ഗ​ത​വും അ​നീ​സു​ൽ ഇ​സ്‌​ലാം (മ​ക്ക സോ​ണ​ൽ സെ​ക്ര​ട്ട​റി) ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​ത​ക​ള​ട​ക്കം നൂ​റോ​ളം ത​നി​മ വ​ള​ന്റി​യ​ർ​മാ​രെ​യാ​ണ് ത​നി​മ ര​ണ്ട് ഷി​ഫ്റ്റു​ക​ളാ​യി രം​ഗ​ത്തി​റ​ക്കു​ക. ഹ​ജ്ജി​ന്റെ ദി​ന​ങ്ങ​ളി​ൽ സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വ​ള​ന്റി​യ​ർ​മാ​രും സേ​വ​ന​ത്തി​ന്റെ ഭാ​ഗ​മാ​കും.




ആ​ദ്യ ഹാ​ജി മ​ക്ക​യി​ലെ​ത്തു​ന്ന​തു മു​ത​ൽ അ​വ​സാ​ന ഹാ​ജി മ​ക്ക വി​ടു​ന്ന​തു​വ​രെ​യും നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് ത​നി​മ​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഹ​റ​മി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ബ​സ് സ്റ്റോ​പ് പോ​യ​ന്റു​ക​ളി​ലും ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന ബി​ൽ​ഡി​ങ്ങു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും വ​ള​ന്റി​യ​ർ​മാ​ർ സേ​വ​ന​രം​ഗ​ത്തു​ണ്ടാ​വും. രോ​ഗി​ക​ളാ​യ ഹാ​ജി​മാ​രെ പ​രി​ച​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ടീം ​രൂ​പ​വ​ത്ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന്റെ പ​രി​പൂ​ർ​ണ​മാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രി​ക്കും ഈ ​വ​ർ​ഷ​വും ത​നി​മ വ​ള​ന്റി​യ​ർ സേ​വ​നം സ​ജീ​വ​മാ​ക്കു​ന്ന​ത്. ഹ​റ​മി​ന​ടു​ത്തും അ​സീ​സി​യ​യി​ലും വ​ഴി​തെ​റ്റു​ന്ന ഹാ​ജി​മാ​രെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​ക്കു​ക, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ലൈ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ത​നി​മ വ​ള​ന്റി​യ​ർ​മാ​ർ ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahHajj VolunteerTanima
News Summary - Tanima Hajj Volunteer Team organized a training camp in Makkah
Next Story