Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീവനക്കാരനെ...

ജീവനക്കാരനെ ഭീഷണിപ്പെടുത്തി സൂപ്പർമാർക്കറ്റിൽ കവർച്ച; റിയാദിൽ രണ്ട് പേർ പൊലീസ് പിടിയിൽ

text_fields
bookmark_border
ജീവനക്കാരനെ ഭീഷണിപ്പെടുത്തി സൂപ്പർമാർക്കറ്റിൽ കവർച്ച; റിയാദിൽ രണ്ട് പേർ പൊലീസ് പിടിയിൽ
cancel
camera_alt

സൂപ്പർ മാർക്കറ്റിൽ നടന്ന കവർച്ചയുടെ ദൃശ്യങ്ങൾ

റിയാദ്: തലസ്ഥാന നഗരിയിലെ സൂപ്പർമാർക്കറ്റിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കവർച്ച നടത്തിയ രണ്ട് പ്രതികളെ റിയാദ് പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. കഴിഞ്ഞ ദിവസം സാധാരണ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനത്തിലാണ് കവർച്ച അരങ്ങേറിയത്. വാളും കത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി കടയിൽ പ്രവേശിച്ച പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരുടെ ജീവന് ഭീഷണിയുയർത്തി കൗണ്ടറിലുണ്ടായിരുന്ന പണവും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും കവർന്ന ശേഷം ഇവർ സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ റിയാദ് സുരക്ഷാ വിഭാഗം ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.

സൂപ്പർമാർക്കറ്റിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ കാര്യക്ഷമമായ നീക്കത്തിലൂടെ പ്രതികളുടെ ഒളിത്താവളം കണ്ടെത്തുകയും ഇരുവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളിൽനിന്ന് കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കവർന്ന പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ കവർച്ച, മാരകായുധങ്ങൾ കൈവശം വെക്കൽ, പൊതുജന സുരക്ഷയ്ക്ക് ഭീഷണി ഉയർത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ഉപരിനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. നഗരത്തിലെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുടെയും പൊലീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലിെൻറയും ഫലമായാണ് പ്രതികളെ അതിവേഗം വലയിലാക്കാൻ സാധിച്ചത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Supermarket robbed after threatening employee; two people arrested by police in Riyadh
Next Story