Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി വ്യവസായി നജീബ്...

പ്രവാസി വ്യവസായി നജീബ് കളപ്പാടെൻറ ഭാര്യ സുലൈഖ നാട്ടിൽ നിര്യാതയായി

text_fields
bookmark_border
പ്രവാസി വ്യവസായി നജീബ് കളപ്പാടെൻറ ഭാര്യ സുലൈഖ നാട്ടിൽ നിര്യാതയായി
cancel

ജിദ്ദ: പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിലമ്പൂർ എടക്കര സ്വദേശി നജീബ് കളപ്പാടെൻറ ഭാര്യ മദാരി സുലൈഖ (58) നാട്ടിൽ നിര്യാതയായി. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ജിദ്ദയിലെ കിൽഫാദ് (ഇ.എഫ്.എസ്) ലോജിസ്റ്റിക്സ്, നാട്ടിലെ പ്രസ്റ്റീജ് പാലസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ് നജീബ് കളപ്പാടൻ.

ദമ്പതികൾ ഇരുവരും ജിദ്ദയിലെ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ സജീവ പ്രവർത്തകരാണ്. മരിച്ച സുലൈഖ സെൻററിന് കീഴിലുള്ള ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ (ഐ.ഡബ്ലിയു.ഒ) എക്സിക്യൂട്ടീവ് അംഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സുലൈഖ ഖുർആൻ പഠനത്തിൽ ഏറെ താല്പര്യം പുലർത്തിയിരുന്നു.

ഇവരുടെ ജിദ്ദയിലെ ഫ്ലാറ്റിൽ വർഷങ്ങളായി മുടങ്ങാതെ ഖുർആൻ പഠനക്ലാസ്സുകൾ നടന്നു വന്നിരുന്നു. മക്കൾ: ഡോ. നാജിയ, നാദിർ, നിഹാൽ, നഹീൽ, നദ, മരുമക്കൾ: അംജദ് (ദുബൈ), സോബിയ, മർജാൻ, നദ്‌വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Sulaikha, wife of expatriate businessman Najeeb Kalappadan, passed away in her home country
Next Story