സ്റ്റുഡൻറ്സ് ഇന്ത്യ നസീം സോൺ ‘ടീൻ-ദീൻ: ടീൻസ് മീറ്റ്’ സംഘടിപ്പിച്ചു
text_fieldsസ്റ്റുഡൻറ്സ് ഇന്ത്യ പ്രൊവിൻസ് അഡ്വൈസറി അംഗം ഫഹീം ഇസ്സുദ്ദീൻ ടീൻസ് മീറ്റ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സ്റ്റുഡൻറ്സ് ഇന്ത്യ നസീം സോണിെൻറ ആഭിമുഖ്യത്തിൽ കൗമാരപ്രായക്കാർക്കായി ‘ടീൻ-ദീൻ: ടീൻസ് മീറ്റ്’ പരിപാടി സംഘടിപ്പിച്ചു. സോണൽ രക്ഷാധികാരി അംജദ് അലിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രൊവിൻസ് അഡ്വൈസറി അംഗം ഫഹീം ഇസ്സുദ്ദീൻ നിർവഹിച്ചു.
തുടർന്ന് തനിമ കേന്ദ്ര സമിതിയംഗം മുഹ്സിന അബ്ദുൽ ഗഫൂർ ‘ഇസ്‌ലാമിക കാഴ്‌ചപ്പാടിൽ യുവത്വത്തിെൻറ ലക്ഷ്യം’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. സംഗമത്തിെൻറ ഭാഗമായി നടന്ന ചടങ്ങിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രത്യേകം അനുമോദിക്കുകയും അവർക്കുള്ള ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. ബർസ ഫാത്തിമയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ സോണൽ കോഓഡിനേറ്റർ ഖൻസ ആയിഷ സ്വാഗതവും മെൻറർ സുറൂർ നന്ദിയും പറഞ്ഞു. നുസൈബ, റഷീഖ, സുഹൈർ, ശരീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

