മക്കയിലെ ഹോട്ടലുകൾക്ക് കർശന നിർദേശം; ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർക്ക് താമസ സൗകര്യം നൽകരുത്
text_fieldsമക്ക: ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്നവർക്ക് താമസം സൗകര്യം നൽകരുതെന്ന് മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് നടത്തിപ്പുകാർക്ക് ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകി. ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഈ സ്ഥിതി തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഹജ്ജ് സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങളും വ്യവസ്ഥകളും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ചാണ് ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം. ഏപ്രിൽ 29 മുതൽ ഹജ്ജ് വിസയല്ലാത്ത മറ്റു വിസകളുമായി എത്തുന്നവർക്ക് മക്ക നഗരത്തിലേക്കുള്ള പ്രവേശനമോ താമസമോ അനുവദിക്കില്ലെന്ന് ആഭ്യന്തരം മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹജ്ജിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദിഷ്ട കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്ക് മക്കയിൽ താമസ സൗകര്യങ്ങൾ പൂർണമായും വിലക്കുന്ന ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം വന്നത്. ഹജ്ജ് സീസണിന്റെ തയാറെടുപ്പിനായി മറ്റ് സർക്കാർ ഏജൻസികളുമായുള്ള മന്ത്രാലയത്തിന്റെ സംയോജിത ശ്രമങ്ങളുടെ ഭാഗവും കൂടിയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.