Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യാ​ജ ഹ​ജ്ജ്...

വ്യാ​ജ ഹ​ജ്ജ് കാ​മ്പ​യി​നു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി; പെ​ർ​മി​റ്റി​ല്ലാ​ത്ത 3.66 ല​ക്ഷം പേ​രെ തി​രി​ച്ച​യ​ച്ചു -സൗ​ദി പൊ​തു​സു​ര​ക്ഷ മേ​ധാ​വി

text_fields
bookmark_border
വ്യാ​ജ ഹ​ജ്ജ് കാ​മ്പ​യി​നു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി; പെ​ർ​മി​റ്റി​ല്ലാ​ത്ത 3.66 ല​ക്ഷം പേ​രെ തി​രി​ച്ച​യ​ച്ചു -സൗ​ദി പൊ​തു​സു​ര​ക്ഷ മേ​ധാ​വി
cancel
camera_alt

സൗ​ദി പൊ​തു​സു​ര​ക്ഷ ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്സാ​മി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി. ആ​വ​ശ്യ​മാ​യ പെ​ർ​മി​റ്റു​ക​ളി​ല്ലാ​തെ ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ശ്ര​മി​ച്ച 3,66,000 ത്തി​ല​ധി​കം പേ​രെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് തി​രി​ച്ച​യ​ച്ച​താ​യി സൗ​ദി പൊ​തു​സു​ര​ക്ഷ ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്സാ​മി അ​റി​യി​ച്ചു. കൂ​ടാ​തെ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 217 ല​ധി​കം വ്യാ​ജ ഹ​ജ്ജ് കാ​മ്പ​യി​നു​ക​ൾ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ക്ക​യി​ൽ ഹ​ജ്ജ് സു​ര​ക്ഷാ​സേ​നാ ത​ല​വ​ന്മാ​ർ പ​ങ്കെ​ടു​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഹ​ജ്ജി​െൻറ സു​ര​ക്ഷ, ഗ​താ​ഗ​തം, സം​ഘ​ട​നാ​പ​ര​മാ​യ ഒ​രു​ക്ക​ങ്ങ​ൾ എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​പു​ല നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ പെ​ർ​മി​റ്റി​ല്ലാ​തെ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച 1,40,000 ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി​ക​ളി​ൽ​നി​ന്ന് തി​രി​ച്ച​യ​ച്ചു.

ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 1,162 വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷ​സേ​ന പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മ​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ളെ ക​ട​ത്തി​യ 9,654 വാ​ഹ​ന​ങ്ങ​ളും, തൊ​ഴി​ൽ-​അ​തി​ർ​ത്തി സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് മ​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച 7,733 പേ​രും പി​ടി​യി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നി​യ​മം ലം​ഘി​ച്ച് ആ​ളു​ക​ളെ മ​ക്ക​യി​ലെ​ത്തി​ച്ച 217 ഡ്രൈ​വ​ർ​മാ​രെ​യും, മ​ക്ക​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത വി​സ​ക​ളു​ള്ള യാ​ത്ര​ക്കാ​രെ കൊ​ണ്ടു​വ​ന്ന 179 ഡ്രൈ​വ​ർ​മാ​രെ​യും സു​ര​ക്ഷ വി​ഭാ​ഗം അ​റ​സ്​​റ്റ്​ ചെ​യ്തു. ഹ​ജ്ജ് പെ​ർ​മി​റ്റി​ല്ലാ​തെ ഇ​ഹ്‌​റാം വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ 962 പേ​രെ​യാ​ണ് പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ഓ​രോ വ്യ​ക്തി​ക്കും 20,000 സൗ​ദി റി​യാ​ൽ വീ​തം പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഹ​ജ്ജ് ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​ന് മ​ക്ക​യി​ൽ​നി​ന്നു​മാ​ത്രം ഇ​തു​വ​രെ 1,15,000 പേ​രെ പി​ടി​കൂ​ടി​യ​താ​യും പൊ​തു​സു​ര​ക്ഷ മേ​ധാ​വി അ​റി​യി​ച്ചു.

‘തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന’

ഹ​ജ്ജ് സീ​സ​ണി​െൻറ പ​വി​ത്ര​ത ത​ക​ർ​ക്കു​ന്ന​തോ നി​യ​മാ​നു​സൃ​ത ല​ക്ഷ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​തി​ച​ലി​ക്കു​ന്ന​തോ ആ​യ ഒ​രു പ്ര​വ​ർ​ത്ത​ന​വും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ലെ​ഫ്റ്റ​ന​ൻ​റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്സാ​മി ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ​ത്തു​ന്ന​ത് മു​ത​ൽ മ​ട​ങ്ങു​ന്ന​ത് വ​രെ സു​ര​ക്ഷി​ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ക​യെ​ന്ന​താ​ണ് സു​ര​ക്ഷ​പ​ദ്ധ​തി​ക​ളു​ടെ പ്ര​ധാ​ന​ല​ക്ഷ്യം. സു​പ്രീം ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ​യും വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ സം​യോ​ജി​ത​മാ​യാ​ണ് സു​ര​ക്ഷ സേ​വ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, ഫീ​ൽ​ഡി​ലു​ള്ള സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പൂ​ർ​ണ​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൂ​ടു​ത​ൽ മി​ക​വോ​ടെ ത​മ്പു​ക​ളു​ടെ ന​ഗ​രം

മ​ക്ക: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​മ്പു​ക​ളു​ടെ ന​ഗ​ര​മാ​യ മി​ന, ഇ​ത്ത​വ​ണ കൂ​ടു​ത​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് ഹാ​ജി​മാ​രെ വ​ര​വേ​ൽ​ക്കു​ന്ന​ത്. 25 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​റി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന മി​നാ​യി​ൽ ര​ണ്ട് ല​ക്ഷ​ത്തോ​ളം ത​മ്പു​ക​ളാ​ണു​ള്ള​ത്. കി​ദാ​ന ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​വ​ണ ത​മ്പു​ക​ളി​ലെ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മി​നാ ട​വ​റു​ക​ൾ​ക്ക് പു​റ​മേ, പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന ഹൈ​ടെ​ക് സൗ​ക​ര്യ​ങ്ങ​ളു​ള്ള കി​ദാ​ന ട​വ​റു​ക​ളും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​ട​വ​റു​ക​ളി​ൽ മാ​ത്രം 30,000 പേ​ർ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യും.

സു​ര​ക്ഷ ശ​ക്തം

മ​ക്ക: ഹ​ജ്ജ് സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി മ​ക്ക​യും പു​ണ്യ​സ്ഥ​ല​ങ്ങ​ളും പൂ​ർ​ണ​മാ​യും സു​ര​ക്ഷ​സേ​ന​യു​ടെ​യും സൈ​ന്യ​ത്തി​െൻറ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഗ​താ​ഗ​ത രം​ഗ​ത്ത​ട​ക്കം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ അ​ന​ധി​കൃ​ത തീ​ർ​ഥാ​ട​നം ത​ട​യു​ന്ന​തി​നാ​യി സൗ​ദി അ​ധി​കൃ​ത​ർ ന​ട​ത്തി​യ സു​ര​ക്ഷ കാ​മ്പ​യി​ൻ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ഹ​ജ്ജ് പെ​ർ​മി​റ്റി​ല്ലാ​തെ പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പേ​രെ​യാ​ണ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ച​ത്. എ​ല്ലാ തീ​ർ​ഥാ​ട​ക​രും സു​ര​ക്ഷി​ത​രാ​യി ഹ​ജ്ജ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന​തു​വ​രെ സു​ര​ക്ഷാ സേ​ന കാ​വ​ലാ​യി തു​ട​രും.

ക​ടു​ത്ത ചൂ​ട് ജാ​ഗ്ര​ത നി​ർ​ദേ​ശം

മ​ക്ക: ഹ​ജ്ജ് ദി​ന​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ടു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യും ഈ ​കാ​ലാ​വ​സ്ഥ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹാ​ജി​മാ​ർ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ല്​ വ​രെ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദ്ദേ​ശി​ച്ചു. അ​ന്ത​രീ​ക്ഷം ത​ണു​പ്പി​ക്കു​ന്ന​തി​നാ​യി മി​നാ​യി​ലും അ​റ​ഫ​യി​ലും റോ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക വാ​ട്ട​ർ മി​സ്​​റ്റ്​ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഹ​ജ്ജ് മ​ന്ത്രാ​ല​യ​വും പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ തീ​ർ​ഥാ​ട​നം ഉ​റ​പ്പാ​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സൗ​ദി ഭ​ര​ണ​കൂ​ടം ദൈ​വ​ത്തി​ന്റെ അ​തി​ഥി​ക​ളെ ഹ​ജ്ജി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്.

ഹ​ജ്ജ് സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ൽ ‘സ​ദ്‍യ’​യു​ടെ സ്മാ​ർ​ട്ട് മൊ​ബൈ​ൽ ഓ​പ​റേ​ഷ​ൻ സെ​ന്റ​റു​ക​ൾ സ​ജ്ജം

സ​ദ്‍യ സ്മാ​ർ​ട്ട് മൊ​ബൈ​ൽ ഓ​പ​റേ​ഷ​ൻ സെ​ന്റ​ർ

റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ൺ കു​റ്റ​മ​റ്റ രീ​തി​യി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സൗ​ദി ഡേ​റ്റ ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി (സ​ദ്‍യ) സ്മാ​ർ​ട്ട് മൊ​ബൈ​ൽ ഓ​പ​റേ​ഷ​ൻ സെൻറ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി. ഹ​ജ്ജ് ക​ർ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് രം​ഗ​ത്തു​ള്ള വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് ഇ​തി​െൻറ പ്ര​ധാ​ന ല​ക്ഷ്യം. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ പ്ര​തി​ക​ര​ണ വേ​ഗം വ​ർ​ധി​പ്പി​ക്കാ​നും, ത​ത്സ​മ​യ ഡേ​റ്റ​യും പ്ര​വ​ർ​ത്ത​ന സൂ​ച​ക​ങ്ങ​ളും കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്ത് സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി കൈ​ക്കൊ​ള്ളാ​നും ഈ ​സം​വി​ധാ​നം ഏ​റെ സ​ഹാ​യ​ക​ര​മാ​കും. തീ​ർ​ഥാ​ട​ക​രു​ടെ സു​ഗ​മ​മാ​യ യാ​ത്ര​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ൻ ‘സ​ദ്‍യ’ ഒ​രു​ക്കി​യി​ട്ടു​ള്ള അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഈ ​മൊ​ബൈ​ൽ ഓ​പ​റേ​ഷ​ൻ സെ​ന്റ​റു​ക​ൾ.

പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഫീ​ൽ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്കും ഇ​തി​ലൂ​ടെ സാ​ധി​ക്കും. കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന മാ​നേ​ജ്‌​മെ​ന്റി​നെ പി​ന്തു​ണ​ക്കു​ന്ന വി​പു​ല നി​രീ​ക്ഷ​ണ-​വി​ശ​ക​ല​ന സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ‘സ​ദ്‍യ’​യു​ടെ പ്ര​ധാ​ന ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള ഒ​ന്നി​ല​ധി​കം കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ങ്ങ​ൾ ഈ ​മൊ​ബൈ​ൽ സെ​ന്റ​റു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. ഡേ​റ്റ സൂ​ച​ക​ങ്ങ​ൾ, നെ​റ്റ്‌​വ​ർ​ക്കു​ക​ൾ, വി​വ​ര സു​ര​ക്ഷ എ​ന്നി​വ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഇ​തി​ലു​ണ്ട്. കൂ​ടാ​തെ, ഫീ​ൽ​ഡ് ത​ല​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തു​ന്ന​തി​നും ത​ത്സ​മ​യം കൃ​ത്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന സ്മാ​ർ​ട്ട് കാ​മ​റ​ക​ളും ഇ​ന്റ​റാ​ക്ടി​വ് ക​ൺ​ട്രോ​ൾ പാ​ന​ലു​ക​ളും ഈ ​ഓ​പ​റേ​ഷ​ൻ സെ​ന്റ​റു​ക​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiStrict Actionpublic security chiefpermits
News Summary - Strict action taken against fake Hajj camps; 3.66 lakh people without permits sent back - Saudi Public Security Chief
Next Story