Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹോ​ർ​മു​സ്...

ഹോ​ർ​മു​സ് പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​രം; പാ​കി​സ്താ​െൻറ മ​ധ്യ​സ്ഥ​ത​ക്ക് സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ പി​ന്തു​ണ

text_fields
bookmark_border
ഹോ​ർ​മു​സ് പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​രം; പാ​കി​സ്താ​െൻറ മ​ധ്യ​സ്ഥ​ത​ക്ക് സൗ​ദി മ​ന്ത്രി​സ​ഭ​യു​ടെ പി​ന്തു​ണ
cancel
camera_alt

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ൻ സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

ജി​ദ്ദ: ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും പാ​കി​സ്താ​ൻ ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് സൗ​ദി മ​ന്ത്രി​സ​ഭ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ചൊ​വ്വാ​ഴ്ച കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് മേ​ഖ​ല​യി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്തി​ക്കൊ​ണ്ട് സൗ​ദി അ​റേ​ബ്യ ഔ​ദ്യോ​ഗി​ക നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

കൂ​ടു​ത​ൽ പി​രി​മു​റു​ക്ക​ങ്ങ​ളും അ​സ്ഥി​ര​ത​യും ഒ​ഴി​വാ​ക്കി രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​ൻ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി​സ​ഭ ഊ​ന്നി​പ്പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 28-ന് ​മു​മ്പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ അ​ന്താ​രാ​ഷ്​​ട്ര സ​മു​ദ്ര സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം സാ​ധാ​ര​ണ നി​ല​യി​ലാ​ക്ക​ണ​മെ​ന്നും ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ർ​ത്തി​ച്ചു.

യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​നു​മാ​യി താ​ൻ ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​െൻറ ഉ​ള്ള​ട​ക്കം കി​രീ​ടാ​വ​കാ​ശി മ​ന്ത്രി​സ​ഭ​യെ അ​റി​യി​ച്ചു. യു.​എ.​ഇ ല​ക്ഷ്യ​മി​ട്ടു​ണ്ടാ​യ ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച കി​രീ​ടാ​വ​കാ​ശി, അ​യ​ൽ​രാ​ജ്യ​ത്തി​െൻറ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് സൗ​ദി​യു​ടെ എ​ല്ലാ​വി​ധ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ യോ​ഗ​ങ്ങ​ളി​ൽ സൗ​ദി പ​ങ്കെ​ടു​ത്ത​തി​െൻറ ഫ​ല​ങ്ങ​ളും മ​ന്ത്രി​സ​ഭ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള ദേ​ശീ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ സ​മൂ​ഹ​ത്തി​െൻറ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന ‘സൗ​ദി പ​രി​സ്ഥി​തി വാ​രം 2026’ രാ​ജ്യ​ത്തി​െൻറ പ​രി​സ്ഥി​തി ന​യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ​രി​ഗ​ണ​ന മു​ൻ​നി​ർ​ത്തി നി​ർ​ധ​ന​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​ന്ന ഒ​രു തീ​രു​മാ​ന​വും മ​ന്ത്രി​സ​ഭ കൈ​ക്കൊ​ണ്ടു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഇ​ത്ത​രം വ്യ​ക്തി​ക​ൾ​ക്ക് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള റി​ക്രൂ​ട്ട്‌​മെൻറ്​ ഫീ​സു​ക​ൾ, എ​ക്‌​സി​റ്റ് - റീ ​എ​ൻ​ട്രി വി​സ ഫീ​സു​ക​ൾ, റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് ഇ​ഷ്യൂ ചെ​യ്യാ​നും പു​തു​ക്കാ​നു​മു​ള്ള ചെ​ല​വു​ക​ൾ എ​ന്നി​വ ഇ​നി​മു​ത​ൽ ഭ​ര​ണ​കൂ​ടം വ​ഹി​ക്കും. മാ​ന​വ വി​ഭ​വ​ശേ​ഷി-​സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. വി​ദേ​ശ ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വി​വി​ധ ക​രാ​റു​ക​ൾ​ക്കും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

ന​യ​ത​ന്ത്ര, പ്ര​ത്യേ​ക, ഔ​ദ്യോ​ഗി​ക പാ​സ്‌​പോ​ർ​ട്ടു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് ഹ്ര​സ്വ​കാ​ല വി​സ നി​ബ​ന്ധ​ന​ക​ളി​ൽ പ​ര​സ്പ​ര ഇ​ള​വ് ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​ർ ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്. കൂ​ടാ​തെ ക​സ്​​റ്റം​സ് കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ​വും പ​ര​സ്പ​ര സ​ഹാ​യ​വും ഉ​റ​പ്പാ​ക്കാ​ൻ തു​നീ​ഷ്യ​യു​മാ​യും, നീ​തി​ന്യാ​യ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​ത്തി​നാ​യി പാ​കി​സ്താ​ൻ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യ​വു​മാ​യു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​നും മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiimediationStrait of HormuzPakistan
News Summary - Solution to Hormuz crisis; Saudi cabinet backs Pakistan's mediation
Next Story