Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​എം.​സി...

എ​സ്.​എം.​സി കൂ​ട്ടാ​യ്മ 14ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
എ​സ്.​എം.​സി കൂ​ട്ടാ​യ്മ 14ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
cancel

റി​യാ​ദ്: റി​യാ​ദ് എ​സ്.​എം.​സി കൂ​ട്ടാ​യ്മ​യു​ടെ 14-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ കൂ​പ്പ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ മു​രു​ക​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ അ​ജീ​ഷ് ര​വി ആ​ദ്യ കൂ​പ​ൺ ഏ​റ്റു​വാ​ങ്ങി. പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് പ​ട്ടാ​മ്പി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ണി തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബേ​ബി തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ൺ​വീ​ന​ർ സി​ജോ​യ് ചാ​ക്കോ, രാ​ഹു​ൽ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationsaudiiKickoff
News Summary - SMC Collective kicks off its 14th anniversary celebrations
Next Story