Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹുർമുസ് കടലിടുക്കിലെ...

ഹുർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം: ഇറാ​െൻറ നടപടിയെ ശക്തമായി അപലപിച്ച് ജി.സി.സി

text_fields
bookmark_border
news
cancel

റിയാദ്: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘വാദ്യാൻ’ എന്ന സൗദി അറേബ്യൻ കപ്പലിന് നേരെ ഇറാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്​ട്ര സമുദ്രപാതകളുടെ സുരക്ഷാ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ ക്രിമിനൽ ആക്രമണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മേഖലയിൽ ഇറാൻ തുടരുന്ന ശത്രുതാപരവും പ്രകോപനപരവുമായ നിലപാടുകളുടെ പ്രതിഫലനമാണ് ഈ നടപടി. മിഡിൽ ഈസ്റ്റി​െൻറ സുരക്ഷ തകർക്കാനും, ആഗോള ഊർജ്ജ സുരക്ഷിതത്വം ഇല്ലാതാക്കാനും, അന്താരാഷ്ട്ര വ്യാപാരത്തിന് ഭീഷണിയുയർത്താനുമുള്ള ഇറാ​െൻറ ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള എല്ലാ അന്താരാഷ്​ട്ര നിയമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും ഉഭയകക്ഷി കരാറുകൾക്കും നേരെയുള്ള കടുത്ത വെല്ലുവിളിയാണിത്.

ഈ സാഹചര്യത്തിൽ സൗദി അറേബ്യയോടുള്ള ജി.സി.സി രാജ്യങ്ങളുടെ പൂർണ്ണമായ ഐക്യദാർഢ്യം സെക്രട്ടറി ജനറൽ ആവർത്തിച്ചു പ്രഖ്യാപിച്ചു. തങ്ങളുടെ പരമാധികാരവും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാവിധ പ്രതിരോധ നടപടികൾക്കും കൗൺസിലി​െൻറ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ജാസിം അൽബുദൈവി ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranGCCStrongly Condemnsship attackStrait of Hormuz
News Summary - Ship attack in the Strait of Hormuz: GCC strongly condemns Iran's action
Next Story