ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി റിയാദിലെത്തി
text_fieldsഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി റിയാദിലെത്തിയപ്പോൾ
റിയാദ്: ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഉന്നതതല കൂടിക്കാഴ്ചകൾക്കായി റിയാദിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ അടുത്തിടെ ടെഹ്റാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ലാരിജാനിയുടെ ഈ യാത്ര.
സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബാഗേരി കനി, വിദേശകാര്യ സഹമന്ത്രി മുഹമ്മദ് അലി ബാഗ് എന്നിവരും ലാരിജാനിയെ അനുഗമിക്കുന്നുണ്ട്. രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക സഹകരണങ്ങൾക്കൊപ്പം പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ വരുമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ലാരിജാനിയെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായി ഈയിടെയാണ് നിയമിച്ചത്. ഈ സന്ദർശനം മേഖലയിലെ പ്രധാന ശക്തികളായ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

