നവോദയ ലിറ്ററേച്ചർ ഫെസ്റ്റ് രണ്ടാം പതിപ്പ്; സംഘാടക സമിതി രൂപവത്കരിച്ചു
text_fieldsദമ്മാം: നവോദയ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന നവോദയ ലിറ്ററേച്ചർ ഫെസ്റ്റിെൻറ രണ്ടാം പതിപ്പിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. നവോദയ പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്ര രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. ലിറ്റ് ഫെസ്റ്റിെൻറ ലക്ഷ്യങ്ങളെക്കുറിച്ചും സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ചും ട്രഷറർ ഉമേഷ് കളരിക്കൽ വിശദീകരിച്ചു.
ജനറൽ സെക്രട്ടറി രഞ്ജിത് വടകര സംഘാടക സമിതിയുടെ പാനൽ അവതരിപ്പിച്ചു. നാസ്സ് വക്കം, സാജിദ് ആറാട്ടുപുഴ, സോഫിയ ഷാജഹാൻ, ഷാജി മതിലകം, നാസർ കാദർ, സുനിൽ മുഹമ്മദ്, ലതിക അങ്ങേപ്പാട്ട്, ഷനീബ് അബൂബക്കർ, മഞ്ജുഷ എന്നിവർ സംസാരിച്ചു.
ആൽബിൻ ജോസഫ്, മാലിക്ക് മഖ്ബൂൽ, ജയൻ ജോസഫ്, സൈനുദീൻ കൊടുങ്ങല്ലൂർ, ലക്ഷമണൻ കണ്ടമ്പത്ത്, റഹീം മടത്തറ, ഷമീം നാണത്ത് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. സംഘാടക സമിതി ഭാരവാഹികൾ: സൈനുദീൻ കൊടുങ്ങല്ലൂർ, പവനൻ മൂലക്കീൽ, റഹീം മടത്തറ, കൃഷ്ണകുമാർ, രാജേഷ് ആനമങ്ങാട് (രക്ഷാധികാരിമാർ), പ്രദീപ് കൊട്ടിയം (ചെയ.), നൗഷാദ് അകോലത്ത്, ശ്രീജിത് അമ്പാൻ, ഷാനവാസ്, അനു രാജേഷ്, രശ്മി ചന്ദ്രൻ, ബിന്ദു ശ്രീകുമാർ (വൈ. ചെയ.), ഉമേഷ് കളരിക്കൽ (ജന. കൺ.), ഒ.പി. സജീഷ്, ഷാഹിദ ഷാനവാസ്, സുരയ്യ ഹമീദ്, മാത്തുകുട്ടി പള്ളിപ്പാട്, ആർ. ഷഹിന, ടോണി എം. ആൻറണി (കൺവീനർമാർ), നൗഫൽ വെളിയംങ്കോട് (ട്രഷറർ), മുസമ്മിൽ, സ്മിത നരസിംഹൻ (ജോ. കൺ.). ലിറ്റ് ഫെസ്റ്റിെൻറ ഭാഗമായി ഏറ്റവും മികച്ച നോവലിനും കുട്ടികളുടെ കവിതയ്ക്കും അവാർഡുകൾ നൽകും.
അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി ഷമീം നാണത്ത് (ചെയ.), ഒ.പി. സജീഷ് (കൺ.), ടോണി എം. ആൻറണി, അഡ്വ. ആർ. ഷഹിന, ബിന്ദു ശ്രീകുമാർ, പ്രവീൺ വല്ലത്ത്, പി.വി. അബ്ദുൽ സലീം എന്നിവരടങ്ങുന്ന അവാർഡ് കമ്മിറ്റിയും രൂപവത്കരിച്ചു. കുടുംബവേദി കേന്ദ്ര ജോയിൻറ് സെക്രട്ടറി ഷാഹിദ ഷാനവാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ വൈസ് പ്രസിഡൻറും കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ശ്രീജിത് അമ്പാൻ സ്വാഗതവും വനിതാവേദി കൺവീനർ ഡോ. രശ്മി ചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

