സൗദിയിൽ ഭക്ഷണശാലകളിലും ആരോഗ്യ മേഖലയിലും സ്വദേശിവത്കരണം
text_fieldsറിയാദ്: സൗദി അറേബ്യയിൽ ആരോഗ്യം, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ്, ഭക്ഷണശാലകൾ, കോഫി ഷോപ്പുകള്‍ എന്നിവയിലടക്കം സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി എൻജി. അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി അറിയിച്ചു.
സ്വദേശിവത്കരണം ഉൗർജിതമാക്കാനുള്ള 68 ഇന പരിപാടികളുടെ പ്രഖ്യാപനത്തിലാണ് മലയാളികൾ ഉൾപ്പെടെ വിദേശികളെ ബാധിക്കുന്ന തീരുമാനവും അറിയിച്ചത്.
ആദ്യഘട്ടം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കിത്തുടങ്ങും. ടെലികമ്യൂണിക്കേഷൻ, മൊബൈല്‍ മേഖലയിലെ സ്വദേശിവത്കരണം ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.
പുതിയ തൊഴിലവസരങ്ങളിലേക്ക് സ്വദേശികൾക്ക് എളുപ്പവഴിയൊരുക്കുന്നതാണ് പദ്ധതികൾ. സ്ത്രീകൾക്കും കൂടുതൽ തൊഴിൽ അവസരങ്ങൾ തുറന്നുകിട്ടും. നിലവിൽ 12 വ്യാപാര മേഖലകളിൽ സ്വദേശിവത്കരണം ആരംഭിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലയിലെ ആദ്യഘട്ട സ്വദേശിവത്കരണം ഞായറാഴ്ച തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
