സൗദി വെസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ് മക്കയിൽ
text_fieldsസ്വാഗതസംഘ രൂപവത്കരണ കൺവെൻഷൻ ഷാഫി ബാഖവി ഉദ്ഘാടനം ചെയ്യുന്നു
മക്ക: സൗദി വെസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15ാമത് എഡിഷൻ നാഷനൽ സാഹിത്യോത്സവ് സംഘാടക സമിതി നിലവിൽ വന്നു. 2026 ജനുവരി ഒമ്പതിന് മക്കയിൽ വെച്ചാണ് സാഹിത്യോത്സവ് അരങ്ങേറുക.
ഷാഫി ബാഖവി മീനടത്തൂർ (ചെയർ), കുഞ്ഞിമോൻ കാക്കിയ (ജന. കൺ), ജമാൽ കക്കാട് (എക്സി. കൺ)
പ്രവാസ ലോകത്ത് 24 രാഷ്ട്രങ്ങളിലായി നടക്കുന്ന 15ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് ഇത്തവണ സൗദി വെസ്റ്റ് നാഷനൽ സാഹിത്യോത്സവിന് മക്കയിൽ വേദിയൊരുങ്ങുന്നത്.സൗദി വെസ്റ്റ് പ്രവിശ്യയിലെ ജിസാൻ, ജിദ്ദ, മക്ക, മദീന, ത്വാഇഫ്, യാംബു, അസീർ, അൽബഹ, തബൂക് എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് നാഷനൽ സാഹിത്യോത്സവത്തിൽ മാറ്റുരക്കുക. കലാ, സാഹിത്യ മേഖലകളിലായി 80ൽ പരം മത്സര ഇനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യഥാക്രമം യൂനിറ്റ്, സെക്ടർ, സോൺ തലങ്ങളിലെ മത്സരങ്ങളിൽ വിജയികളായവർക്കാണ് നാഷനൽ തലത്തിൽ അവസരം ലഭിക്കുക. 30 വയസ്സ് കവിയാത്ത സ്ത്രീ പുരുഷന്മാർക്കും, കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി 500ൽ പരം മത്സരാർഥികൾ മാറ്റുരക്കും. ആംഗ്യപ്പാട്ട്, കഥാരചന ,കളറിങ്, ചിത്രരചന, മാപ്പിളപ്പാട്ട്, കവിത പാരായണം, പ്രസംഗം, ഖവാലി, ദഫ് മുട്ട്, സംഘഗാനം തുടങ്ങിയ പ്രധാന മത്സരങ്ങൾ നടക്കും. സ്കൂൾ അടിസ്ഥാനത്തിൽ നടക്കാറുള്ള കാമ്പസ് സാഹിത്യോത്സവ് ഇത്തവണയും വിപുലമായി നടക്കും. സമൂഹത്തിൽ അരികുവത്കരിക്കപ്പെടുന്ന ന്യുറോ ഡൈവേഴ്സിറ്റിയുള്ളവരുടെ കലാ ആവിഷ്ക്കാരങ്ങൾ ഈ വർഷത്തെ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു .
മക്കയിലെ ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഐ.സി.എഫ് സൗദി വെസ്റ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖഫി മീനടത്തൂർ ഉദ്ഘാടനം ചെയ്തു.
മക്ക റീജൻ പ്രസിഡന്റ് അബ്ദുറഷീദ് അസ്ഹരി അധ്യക്ഷതവഹിച്ചു. ആർ.എസ്.സി വെസ്റ്റ് നാഷനൽ കലാലയം സെക്രട്ടറി റഫീഖ് കൂട്ടായി ആമുഖ പ്രഭാഷണവും, എസ്.എസ്.എഫ് മുൻ സ്റ്റേറ്റ് പ്രസിഡന്റ് റാഷിദ് ബുഖാരി സന്ദേശ പ്രഭാഷണവും നടത്തി. എസ്.വൈ.എസ് മുൻ കേരള സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം സ്വാദിഖ് സഖാഫി പെരിന്താറ്റിരി സംഘാടക സമിതി പ്രഖ്യാപനവും ടി.എസ് ബദറുദ്ദീൻ തങ്ങൾ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനവും നടത്തി.
പ്രവാസി സാഹിത്യോത്സവിനു ഷാഫി ബാഖവി മീനടത്തൂർ (ചെയർമാൻ), കുഞ്ഞിമോൻ കാക്കിയ (ജനറൽ കൺവീനർ), ജമാൽ കക്കാട് (എക്സിക്യൂട്ടിവ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘാടക സമിതിയാണ് നിലവിൽ വന്നത്.മുഹമ്മദ് മേലാറ്റൂർ, ബുഷാർ ചെങ്ങമനാട് (നവോദയ), മുഹമ്മദ് സ്വാലിഹ് (മലയാളി നഴ്സിങ് ഫോറം), ശിഹാബുദ്ദീൻ (സൗദി കേരള ഫാർമസിസ്റ്റ് ഫോറം), അബ്ദുനാസർ അൻവരി (ഐ.സി.എഫ് സൗദി വെസ്റ്റ് സെക്രട്ടറി), സൽമാൻ വെങ്ങളം (ഐ.സി.എഫ് മക്ക സെക്രട്ടറി), ഇസ്മായിൽ അഹ്സനി പുളിഞ്ഞാൽ ഹനീഫ് അമാനി, തൽഹ്വത്ത് കൊളത്തറ എന്നിവർ ആശംസകൾ നേർന്നു. നൈസൽ നവോദയ, ഷംസു തുറക്കൽ, മുസ്തഫ കാളോത്ത്, ശിഹാബ് കുറുകത്താണി, അബൂബക്കർ കണ്ണൂർ, നൗഫൽ മുസ്ലിയാർ (ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ ചെയർമാൻ), സയ്യിദ് ഷബീറലി തങ്ങൾ, ജാബിർ നഈമി, നൗഫൽ അരീക്കോട്, അനസ് മുബാറക്, അലി കോട്ടക്കൽ, സുഹൈൽ സഖാഫി, ഫഹദ് മഹളറ എന്നിവർ സംബന്ധിച്ചു.
ആർ.എസ്.എസി മക്ക ജനറൽ സെക്രട്ടറി മൊയ്തീൻ പച്ചീരി സ്വാഗതവും സംഘാടക സമിതി എക്സിക്യൂട്ടിവ് കൺവീനർ ജമാൽ കക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

