Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ കാ​ലാ​വ​സ്ഥ...

സൗ​ദി​യി​ൽ കാ​ലാ​വ​സ്ഥ മാ​റ്റം: മ​ക്ക​യി​ലും ജി​ദ്ദ​യി​ലും മ​ഴ

text_fields
bookmark_border
Scene In Makkah Rain
cancel
camera_alt

 മ​ക്ക​യി​ലെ​ മ​ഴ​ക്കാ​ഴ്​​ച​

ജി​ദ്ദ: രാ​ജ്യ​ത്ത്​ കാ​ലാ​വ​സ്ഥ മാ​റി​ത്തു​ട​ങ്ങി. ത​ണു​പ്പു​കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യി പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ മ​ക്ക​യി​ലും ജി​ദ്ദ​യി​ലും മ​ഴ പെ​യ്​​തു.​ മ​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ജി​ദ്ദ​യി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ൽ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

ശ​ക്ത​മാ​യ കാ​റ്റി​െൻറ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ക്ക​യി​ൽ മ​ഴ ചെ​യ്​​ത​ത്. മ​സ്​​ജി​ദു​ൽ ഹ​റാം, ഹ​റം പ​രി​സ​രം, മി​ന, അ​റ​ഫ, മു​സ്​​ദ​ലി​ഫ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ, കൂ​ടാ​തെ മ​റ്റ്​ ഡി​സ്​​ട്രി​ക്​​റ്റു​ക​ളി​ലും മ​ർ​ക​സു​ക​ളി​ലും സാ​മാ​ന്യം ശ​ക്ത​മാ​യ മ​ഴ​ പെ​യ്​​തു. തെ​രു​വു​ക​ളി​ൽ പ്ര​ത്യേ​കി​ച്ച് അ​സീ​സി​യ പ്ര​ദേ​ശ​ത്ത് വെ​ള്ളം നി​റ​ഞ്ഞു. ഇ​ത്​ വാ​ഹ​ന ഗ​താ​ഗ​ത​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തി. ചെ​റി​യ ചി​ല വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി. മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ് ടീ​മു​ക​ൾ മ​ക്ക​യി​ലു​ട​നീ​ളം അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ജി​ദ്ദ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സാ​മാ​ന്യം ന​ല്ല മ​ഴ​യാ​ണ്​ ഉ​ണ്ടാ​യ​ത്. താ​ഴ്​​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നേ​രി​യ വെ​ള്ള​ക്കെ​ട്ടു​ക​ളു​ണ്ടാ​യി. മു​ൻ​ക​രു​ത​ലെ​ന്നോ​ണം ജി​ദ്ദ ഗ​വ​ർ​ണ​റേ​റ്റി​ലെ 72 സ്ഥ​ല​ങ്ങ​ളി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ത​ങ്ങ​ളു​ടെ സം​വി​ധാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വ​രെ ജി​ദ്ദ​യി​ൽ മ​ഴ​ക്കു​ള്ള സാ​ധ്യ​ത തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഹു​സൈ​ൻ അ​ൽ​ഖ​ഹ്താ​നി പ​റ​ഞ്ഞു.

ജി​ദ്ദ, മ​ക്ക, ഖു​ൻ​ഫു​ദ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ജി​ദ്ദ: മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ ഇ​ന്ന് (ഞാ​യ​ർ) ജി​ദ്ദ, മ​ക്ക, ഖു​ൻ​ഫു​ദ, ഖു​ലൈ​സ്, റാ​ബ​ഖ് മേ​ഖ​ല​ക​ളി​ൽ സ്‌​കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് സൗ​ദി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

സൗ​ദി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 'മ​ദ്റ​സ​ത്തീ (മൈ ​സ്കൂ​ൾ)' ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം വ​ഴി ക്ല​സു​ക​ൾ ന​ട​ക്കും.ശ​നി​യാ​ഴ്ച ജി​ദ്ദ, മ​ക്ക മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. മ​ഴ തു​ട​രു​മെ​ന്നും കൂ​ടെ ആ​ലി​പ്പ​ഴ വ​ർ​ഷം, പേ​മാ​രി, ഇ​ടി​മി​ന്ന​ൽ എ​ന്നി​വ​യും ഉ​യ​ർ​ന്ന വേ​ഗ​മു​ള്ള കാ​റ്റും ഉ​ണ്ടാ​വു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainMakkahJeddahSaudi ArabiaSaudi weather changes
News Summary - Saudi weather changes: rain in Makkah and Jeddah
Next Story