Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വ​രം ക​ടു​പ്പി​ച്ച്​...

സ്വ​രം ക​ടു​പ്പി​ച്ച്​ സൗ​ദി: നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ക്കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്ക​ണം -കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border
When USSSS Secretary Anthony Blink and Saudi Crown Prince Ameer Mohammed bin Salman met in Riyadh
cancel
camera_alt

യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​നും സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും റി​യാ​ദി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ൻ അ​പ​ഹ​രി​ക്കു​ന്ന ഗ​സ്സ​യി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ. യു.​എ​സ് സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​നു​മാ​യി റി​യാ​ദി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ സൗ​ദി നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്​. ഗ​സ്സ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള സൈ​നി​ക​ന​ട​പ​ടി​ക​ൾ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു. നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ൻ അ​പ​ഹ​രി​ക്കു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണം.

അ​തി​നാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും കി​രീ​ടാ​വ​കാ​ശി ഊ​ന്നി​പ്പ​റ​ഞ്ഞു. ആ​ശ​യ​വി​നി​മ​യം ശ​ക്ത​മാ​ക്കാ​നും സാ​ഹ​ച​ര്യം ശാ​ന്ത​മാ​ക്കാ​നും നി​ല​വി​ലെ ആ​ക്ര​മ​ണം ത​ട​യാ​നും അ​ന്താ​രാ​ഷ്‌​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളെ മാ​നി​ക്കാ​നും ഗ​സ്സ​യി​ലെ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ന്ന​തി​നും സ്ഥി​ര​ത​യി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നും സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള പാ​ത പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

ഫ​ല​സ്തീ​ൻ ജ​ന​ത​​ക്ക്​ അ​വ​രു​ടെ നി​യ​മാ​നു​സൃ​ത​മാ​യ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നും നീ​തി​പൂ​ർ​വ​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​നും​വേ​ണ്ടി​യാ​ണ്​ സൗ​ദി നി​ല​കൊ​ള്ളു​ന്ന​ത്. സി​വി​ലി​യ​ന്മാ​രെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ല​ക്ഷ്യം​വെ​ക്കു​ന്ന​തും അ​വ​ർ​ക്ക്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന സു​പ്ര​ധാ​ന താ​ൽ​പ​ര്യ​ങ്ങ​ളും ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സൗ​ദി അ​റേ​ബ്യ ത​ള്ളു​ക​യാ​ണെ​ന്നും​ കി​രീ​ടാ​വ​കാ​ശി യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി​യോ​ട്​ ഊ​ന്നി​പ്പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​മീ​റ റീ​മ ബി​ൻ​ത് ബ​ന്ദ​ർ ബി​ൻ സു​ൽ​ത്താ​ൻ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ എ​ന്നി​വ​രും സൗ​ദി​യി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ മൈ​ക്ക​ൽ റാ​റ്റ്‌​നി, യു.​എ​സ് സ്​​റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെൻറ്​ ഉ​പ​ദേ​ഷ്​​ടാ​വ്​ ഡി​ർ​ക്ക് ഷൂ​ലെ​റ്റ്, നി​യ​ർ ഈ​സ്​​റ്റേ​ൺ അ​ഫ​യേ​ഴ്സ് അ​സി​സ്​​റ്റ​ൻ​റ്​ സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ബാ​ർ​ബ​റ ലീ​ഫ്, സ്​​റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെൻറ്​ പോ​ളി​സി ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ചീ​ഫ് ടോം ​സ​ള്ളി​വ​ൻ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OpinionIsrael Palestine ConflictPeopleDeathSaudi Arabia
News Summary - Saudi tightens its voice: killing the lives of innocent people must be stop - the heir to the crown
Next Story