Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡ്; സൗദി വിദ്യാർഥിനി ജനാ സാലിഹിന് സ്വർണമെഡൽ

text_fields
bookmark_border
‘മികച്ച വിദ്യാർഥിനി’ പുരസ്കാരവും
അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡ്; സൗദി വിദ്യാർഥിനി ജനാ സാലിഹിന് സ്വർണമെഡൽ
cancel

ജിദ്ദ: അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡിൽ (ഇൻസോ) ചരിത്രനേട്ടം കൈവരിച്ച് സൗദി വിദ്യാർഥിനി. ജനാ സാലിഹ് അബ്ദുല്ല അൽസുബൈൽ മത്സരത്തിൽ സ്വർണ മെഡലിനൊപ്പം അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയുടെ ‘മികച്ച വിദ്യാർഥിനി’ക്കുള്ള പ്രത്യേക പുരസ്കാരവും കരസ്ഥമാക്കി.

ശാസ്ത്രരംഗത്ത് മികവ് പുലർത്തുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും, ആണവ ശാസ്ത്ര ശാഖയിലെ അവരുടെ ഭാവി സംഭാവനകളെ അടയാളപ്പെടുത്തുന്നതിനുമായി ഒളിമ്പ്യാഡ് ഇൻറർനാഷനൽ കൗൺസിൽ ഏർപ്പെടുത്തിയ പ്രത്യേക അംഗീകാരമാണിത്. ശാസ്ത്രീയ വിശകലന മികവും ഒളിമ്പ്യാഡിലെ മികച്ച പ്രകടനവുമാണ് ജനായെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്.

അഞ്ച് മണിക്കൂർ വീതം നീണ്ട സങ്കീർണമായ തിയറി, പ്രാക്ടിക്കൽ പരീക്ഷകളിൽ ഉന്നത നിലവാരം പുലർത്തിയാണ് ജനാ അൽസുബൈൽ ഈ നേട്ടം കൈവരിച്ചത്. ആഗോളതലത്തിൽ സൗദിയുടെ ശാസ്ത്ര മുന്നേറ്റത്തിന് തിളക്കമേറ്റുന്നതാണ് വിദ്യാർഥിനിയുടെ ഈ അന്താരാഷ്ട്ര അംഗീകാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - അന്താരാഷ്ട്ര ആണവ ശാസ്ത്ര ഒളിമ്പ്യാഡ്; സൗദി വിദ്യാർഥിനി ജനാ സാലിഹിന് സ്വർണമെഡൽ
Next Story