Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'പുറംകളി' താരമാക്കി;...

'പുറംകളി' താരമാക്കി; ഡാക്കർ റാലി വാഹനത്തെ മറികടന്ന സൗദി പൗരൻ വൈറലായി

text_fields
bookmark_border
പുറംകളി താരമാക്കി; ഡാക്കർ റാലി വാഹനത്തെ മറികടന്ന സൗദി പൗരൻ വൈറലായി
cancel

ജിദ്ദ: ഡാറ്റ്‌സൺ പിക്കപ്പ്​ ഓടിച്ചു ഡാക്കർ റാലി മത്സരാർഥികളിലൊരാളെ മറികടന്ന സ്വദേശി പൗരൻ മിശ്​അൽ അൽശലവി​ സാമൂഹിക മാധ്യമങ്ങളിൽ ജനപ്രിയ 'താര' മായി. ത്വാഇഫിലെ മിസാൻ ഗവർണറേറ്റിലെ മർകസ്​ അബൂറാകയിലെ മർറ ഗ്രാമത്തിന്​ സമീപത്തെ മരുഭൂമിയിലൂടെ ഡാക്കർ റാലി വാഹനം കടന്നുപോയപ്പോഴാണ്​ മിശ്​അൽ അൽശലവി ത​െൻറ പിക്കപ്പ്​​ വാനുമായി ഡാക്കർ മത്സരാർഥികളിലൊരാളെ മറികടന്ന്​ വെല്ലുന്ന പ്രകടനം കാഴ്​ച വെച്ചത്​.

റൈഡറുടെ വാഹനത്തെ അനുഗമിക്കുന്ന ദൃശ്യം റാലിയെ അനുഗമിക്കുന്ന ഹെലികോപ്​റ്ററിലെ ഫോട്ടോഗ്രാഫറാണ്​ പകർത്തിയത്​. ശേഷം എല്ലാ സാമൂഹിക മാധ്യമങ്ങളിലും വീഡിയോ ​പ്രചരിച്ചതോടെ മിശ്​അൽ ജനപ്രിയനാകുകയായിരുന്നു. ബെൽജിയൻ ഡ്രൈവർ പാസ്കൽ ഫെറിനോ ഓടിച്ച വാഹനമാണ്​ വീടിനടുത്ത മരുഭൂമിയിലൂടെ കടന്നുപോയപ്പോൾ​ സമാന്തര പാതയിലൂടെ കുറച്ച്​ ദൂരം മിശ്​അൽ​ ത​െൻറ പിക്കപ്പ്​ ഓടിച്ച്​ മറികടക്കാൻ തുനിഞ്ഞത്​.

ഞങ്ങൾ ആടുകളെ മേയ്ക്കാൻ പോകുകയായിരുന്നു. അപ്പോൾ ഒരാവേശം തോന്നിയെന്നാണ്​ യൂനിവേഴ്​സിറ്റി വിദ്യാർഥിയായ 24 കാരൻ മിശ്​അൽ അൽശലവി പ്രാദേശിക പത്രങ്ങളോട്​​ പറഞ്ഞത്​. അതിരാവിലെ സുഹൃത്​ സഹ്​ൽ അൽശലവിക്കൊപ്പമാണ്​ താഴ്​വരയിലേക്ക്​ പുറപ്പെട്ടത്​. മത്സരത്തി​െൻറ ഗതിയെ ബാധിക്കാതിരിക്കാൻ അധികാരികളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഞങ്ങളുടെ കന്നുകാലികളെ പുറത്തുവിടാതിരിക്കാനും പരിപാലിക്കാനും സംരക്ഷിക്കുന്നതിനായാണ് പോയത്​. റാലിയിലെ മത്സരാർഥികൾ ഞങ്ങളെ അമ്പരപ്പിച്ചു. റാലി ട്രാക്കിൽ നിന്ന്​ അകലെ കുറച്ച് ദൂരം അവരോടൊപ്പം തുടരാൻ ഞങ്ങൾ ആഗ്രഹിച്ചു. സുഹൃത്ത് സഹ്​ലാണ്​ എന്നെ സാഹസികതക്ക്​ പ്രേരിപ്പിച്ചത്​. മത്സര ട്രാക്കിന് സമാന്തരമായി ഞാൻ കുതിച്ചു. എ​െൻറ 2015 മോഡൽ പിക്കപ്പ്​ മൺകൂനകൾക്ക് മുകളിലൂടെ 110 വേഗതയിൽ ഓടിച്ചു. ഡാക്കാർ റാലിയിലെ ഡ്രൈവർമാരിൽ ഒരാളെ മറികടന്നു. അപ്പോൾ യാദൃശ്ചികമായി ഞാൻ റേസിങ്​ ക്യാമറയിൽ കുടുങ്ങിയെന്നും മിശ്​അൽ അൽശലാവി പറഞ്ഞു.

ഞങ്ങൾ മരുഭൂമിയിലാണ്. റാലി നടത്താൻ ശീലിച്ചവരാണ്. അത് ഞങ്ങളുടെ ഒരു ഹോബിയാണ്. ദിവസവും രാവിലെ ദുർബ്ബലവും വിജനവുമായ റോഡുകളിലൂടെ കന്നുകാലികളുടെ അടുക്കലേക്ക് പോയി അവയെ മേയ്ക്കുന്നു. കായിക വിനോദത്തോടുള്ള താൽപര്യമാണ്​ എ​ന്നെ ഇങ്ങിനെ ചെയ്യാൻ ​പ്രേരിപ്പിച്ചത്​. വർഷങ്ങളായി ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുകയും മറ്റ് കായിക ഇനങ്ങളേക്കാൾ കാർ റാലികളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിൽ പങ്കാളികളിലൊരാളാകാൻ ആഗ്രഹിച്ചിരുന്നു. സ്ക്രീനുകളിൽ മത്സരത്തെ പിന്തുടരാറുണ്ട്​. കായികരംഗത്ത് റോൾ മോഡൽ സൗദി ചാമ്പ്യൻ യാസിദ് അൽറാജിഹിയാണെന്നും മിശ്​അൽ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dakar rallycar
News Summary - saudi native's extra ordinary performance
Next Story