ബാച്ചിലർ താമസസ്ഥലങ്ങളിൽ മിന്നൽ പരിശോധന ശക്തമാക്കി സൗദി മന്ത്രാലയം
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ബാച്ചിലർ താമസകേന്ദ്രങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാൻ മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയം തീരുമാനിച്ചു. ഇത്തരം കെട്ടിടങ്ങളിൽ മതിയായ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി.
നിയമലംഘനങ്ങൾ നടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ച് പൊതുജനങ്ങൾ നൽകുന്ന വിവരങ്ങളാണ് ഈ മിന്നൽ പരിശോധനകൾക്ക് പ്രധാനമായും സഹായിക്കുന്നത്. ‘ബലദി’ ആപ്പ് വഴിയോ 940 എന്ന ഫോൺ നമ്പർ വഴിയോ ജനങ്ങൾക്ക് പരാതികൾ അറിയിക്കാവുന്നതാണ്. പരാതി ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും. തൊഴിലാളികൾക്കും ബാച്ചിലർമാർക്കും കൂടുതൽ സുരക്ഷിതവും ശുചിത്വമുള്ളതുമായ താമസസൗകര്യം ഉറപ്പാക്കുകയാണ് ‘സൗദി വിഷൻ 2030’-െൻറ ഭാഗമായുള്ള ഈ പദ്ധതിയുടെ ലക്ഷ്യം.
വരും ദിവസങ്ങളിലും മറ്റു സുരക്ഷ വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ വിപുലമാക്കുമെന്നും, നിയമവിരുദ്ധമായ താമസ രീതികൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

