സൗദി കേരള ഫാർമസിസ്റ്റ് ഫോറം വാർഷികം; ‘വസൽ-26’ സെപ്റ്റംബർ 25ന് ജിദ്ദയിൽ
text_fieldsസൗദി ഫാർമസിസ്റ്റ് ഫോറം ഭാരവാഹികൾ ജിദ്ദയിലെ പത്ര സമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: സൗദി കേരള ഫാർമസിസ്റ്റ് ഫോറത്തിെൻറ (എസ്.കെ.പി.എഫ്) വാർഷികാഘോഷവും ലോക ഫാർമസിസ്റ്റ് ദിനാഘോഷവും ‘വസൽ ‘26’ എന്ന ശീർഷകത്തിൽ സെപ്റ്റംബർ 25 വെള്ളിയാഴ്ച നടക്കും. ജിദ്ദ ബാഗ്ദാദിയയിലെ കറം അൽ ബലദ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിന് സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്.
നിസ് അറേബ്യ ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെയും സഹാർ ഫാർമസി ഗ്രൂപ്പിെൻറയും സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങിൽ ആരോഗ്യ ബോധവൽക്കരണത്തിന് മുൻഗണന നൽകുന്ന വിവിധ സെഷനുകൾ നടക്കും. ‘മരുന്നിനപ്പുറം ഒരു ആരോഗ്യജീവിതം’, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ‘ലിസൺ ടു യുവർ മൈൻഡ്’ എന്നീ വിഷയങ്ങളിൽ ജെ.എൻ.എച്ച് ഹോസ്പിറ്റലിലെ പ്രമുഖ ഇേൻറണിസ്റ്റ് ഡോ. ഇന്ദു ചന്ദ്രശേഖറിെൻറ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ ഉണ്ടാകും.
ഡോ. ദാനിഷ് സലീം, ഡോ. റൈസാ ശുകൂർ എന്നിവർ പൊതുജനങ്ങളുമായി സംവദിക്കും. ‘എ പ്രഫഷനൽ ടീം ഫോർ പ്രോഗ്രസ്സ് ആൻഡ് ചാരിറ്റി’ എന്ന പ്രമേയവുമായി, കാൽ നൂറ്റാണ്ടിലേറെയായി സൗദി പ്രവാസികൾക്കിടയിലും കേരളത്തിലും വിവിധ സാമൂഹ്യസേവന, സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന കൂട്ടായ്മയാണ് എസ്.കെ.പി.എഫ്. ഫാർമസിസ്റ്റുകളുടെ പ്രഫഷനൽ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംഘടന നടപ്പാക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സൗദി കേരള ഫാർമസിസ്റ്റ് ഫോറം പ്രതിനിധികളുമായോ 053 567 4363 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ നസീഫ് ഉമർ, കൺവീനർ നുഫൈൽ, കോഓഡിനേറ്റർമാരായ അതീഖ് ശാന്തപുരം, റിയാസ്, ഹസീബ്, യാസിർ, സൈഫുദ്ധീൻ വാഴയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

