Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചർച്ച നടത്തി സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ; ലക്ഷ്യം മേഖലാ സുരക്ഷയും സ്ഥിരതയും

text_fields
bookmark_border
ചർച്ച നടത്തി സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാർ; ലക്ഷ്യം മേഖലാ സുരക്ഷയും സ്ഥിരതയും
cancel

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷയും സമാധാനവും മുൻനിർത്തി സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ചർച്ചകൾ സജീവമാക്കുന്നു. ഇതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ല, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്‌ജിയുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി.

ബുധനാഴ്ച നടന്ന സംഭാഷണത്തിൽ മേഖലയിലെ ഏറ്റവും പുതിയ രാഷ്ട്രീയ-സുരക്ഷാ സംഭവവികാസങ്ങൾ ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ചർച്ചയിൽ മുൻഗണന നൽകി. സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം തുടരണമെന്ന കാര്യത്തിൽ മന്ത്രിമാർ ധാരണയിലെത്തി.

മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയാകുന്ന വിഷയങ്ങളെ നയതന്ത്ര തലത്തിൽ നേരിടാനുള്ള സൗദി അറേബ്യയുടെയും ഇറാന്റെയും സംയുക്ത ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi-Iranian foreign ministers hold talks; aim for regional security and stability
Next Story