Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുവൈത്തിലെ...

കുവൈത്തിലെ ധീരരക്തസാക്ഷികൾക്ക് സൗദി ആഭ്യന്തര മന്ത്രിയുടെ അനുശോചനം

text_fields
bookmark_border
കുവൈത്തിലെ ധീരരക്തസാക്ഷികൾക്ക് സൗദി ആഭ്യന്തര മന്ത്രിയുടെ അനുശോചനം
cancel

റിയാദ്: കുവൈത്ത്​ അതിർത്തിയിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ വിയോഗത്തിൽ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഊദ് അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച കുവൈത്ത്​ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഫഹദ് യൂസഫ് സഊദ് അൽ സബാഹിനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ത​െൻറ ദുഃഖം അറിയിച്ചത്.

ഇറാൻ നടത്തിയ ആക്രമണത്തിൽ കുവൈത്ത്​ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. മരിച്ചവരുടെ ആത്മാക്കൾക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

ഫോൺ സംഭാഷണത്തിനിടെ കുവൈത്തിന് സൗദി അറേബ്യയുടെ പൂർണ പിന്തുണ മന്ത്രി വാഗ്ദാനം ചെയ്തു. കുവൈത്തി​െൻറ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഏത് നീക്കത്തെയും നേരിടാൻ രാജ്യം ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തി​െൻറ സുരക്ഷ സൗദി അറേബ്യയുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ ഒരൊറ്റ സംവിധാനം പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളിലെയും ഭരണനേതൃത്വങ്ങളുടെ നിർദ്ദേശപ്രകാരം സഹോദരതുല്യമായ ബന്ധവും സംയുക്ത ഏകോപനവുമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiMartyrsInterior MinisterKuwaitis
News Summary - Saudi Interior Minister expresses condolences to Kuwaiti martyrs
Next Story