Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി ഹൃ​ദ​യ...

സൗ​ദി ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ൻ ഡോ. ​സു​ഹൈ​ർ അ​ൽ​ഹ​ലീ​സി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം

text_fields
bookmark_border
സൗ​ദി ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​ൻ ഡോ. ​സു​ഹൈ​ർ അ​ൽ​ഹ​ലീ​സി​ന് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം
cancel
camera_alt

ഡോ. ​സു​ഹൈ​ർ അ​ൽ​ഹ​ലീ​സ്

റി​യാ​ദ്: ലോ​ക​പ്ര​ശ​സ്ത സൗ​ദി ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നും കി​ങ് ഫൈ​സ​ൽ സ്പെ​ഷ്യ​ലി​സ്​​റ്റ്​ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെൻറ​റി​ലെ ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​യ ഡോ. ​സു​ഹൈ​ർ യൂ​സ​ഫ് അ​ൽ​ഹ​ലീ​സി​ന് അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം. അ​മേ​രി​ക്ക​ൻ കോ​ള​ജ് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി​യു​ടെ 2026-ലെ ​ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെൻറ്​ അ​വാ​ർ​ഡ് ഡോ. ​അ​ൽ​ഹ​ലീ​സി​ന് സ​മ്മാ​നി​ച്ചു.

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ രം​ഗ​ത്തെ വി​ക​സ​ന​ത്തി​നും ചി​കി​ത്സാ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം ന​ൽ​കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഈ ​പു​ര​സ്‌​കാ​രം. അ​മേ​രി​ക്ക​യി​ലെ ന്യൂ ​ഓ​ർ​ലി​യാ​ൻ​സി​ൽ ന​ട​ന്ന അ​മേ​രി​ക്ക​ൻ കോ​ള​ജ് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി​യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​വാ​ർ​ഡ് വി​ത​ര​ണം.

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ളു​ടെ​യും ആ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഡോ. ​അ​ൽ​ഹ​ലീ​സ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. ഏ​താ​ണ്ട് അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം (48 വ​ർ​ഷം) നീ​ണ്ട വൈ​ദ്യ​ശാ​സ്ത്ര സേ​വ​ന​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തു​മാ​യി 25,000-ത്തി​ല​ധി​കം ശ​സ്ത്ര​ക്രി​യ​ക​ൾ അ​ദ്ദേ​ഹം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

മി​ഡി​ൽ ഈ​സ്​​റ്റി​ലെ ജ​ന്മ​നാ​യു​ള്ള ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ചി​കി​ത്സി​ക്കു​ന്ന​തി​നു​മാ​യു​ള്ള ആ​ദ്യ​ത്തെ ര​ജി​സ്ട്രി സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ശ​സ്ത്ര​ക്രി​യ, കാ​ർ​ഡി​യോ​ള​ജി, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ എ​ന്നി​വ സം​യോ​ജി​പ്പി​ക്കു​ന്ന ഒ​രു സ​മ​ഗ്ര കാ​ർ​ഡി​യാ​ക് സെൻറ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത് ഡോ. ​അ​ൽ​ഹ​ലീ​സി​െൻറ ക​രി​യ​റി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ്.

കൂ​ടാ​തെ, ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി യു​വ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​ർ​ക്ക് അ​ദ്ദേ​ഹം പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി വ​രു​ന്നു. ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലും മാ​നു​ഷി​ക സേ​വ​ന രം​ഗ​ത്തും അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. ലോ​ക​ത്തെ 20-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​യി 60-ലേ​റെ സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യാ ദൗ​ത്യ​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ ക്യാ​മ്പു​ക​ൾ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട 150 ല​ധി​കം ശാ​സ്ത്രീ​യ പ്ര​ബ​ന്ധ​ങ്ങ​ൾ അ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഹൃ​ദ​യ ചി​കി​ത്സാ സം​ബ​ന്ധി​യാ​യ നി​ര​വ​ധി റ​ഫ​റ​ൻ​സ് പു​സ്ത​ക​ങ്ങ​ളി​ലും അ​ദ്ദേ​ഹ​ത്തി​െൻറ ലേ​ഖ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. വേ​ൾ​ഡ് സൊ​സൈ​റ്റി ഫോ​ർ പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യാ​ക് സ​ർ​ജ​റി ആ​ൻ​ഡ് ക​ൺ​ജെ​നി​റ്റ​ൽ ഹാ​ർ​ട്ട് ക​ത്തീ​റ്റ​റൈ​സേ​ഷ​െൻറ പ്ര​സി​ഡ​ൻ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ സൗ​ദി - അ​റ​ബ് വം​ശ​ജ​ൻ കൂ​ടി​യാ​ണ് ഡോ. ​സു​ഹൈ​ർ അ​ൽ​ഹ​ലീ​സ്.

ഈ ​പു​ര​സ്‌​കാ​രം സൗ​ദി അ​റേ​ബ്യ​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്കും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അ​ദ്ദേ​ഹം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ല​ഭി​ച്ച വ​ലി​യൊ​രു അം​ഗീ​കാ​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssaudiiReceivegulfInternational recognition
News Summary - Saudi heart surgeon Dr. Zuhair Al-Halees receives international recognition
Next Story