Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാൻ തെറ്റായ...

ഇറാൻ തെറ്റായ കണക്കുകൂട്ടലുകൾ തിരുത്തണമെന്ന്​ സൗദി വിദേശകാര്യ മന്ത്രിയുടെ കർശന മുന്നറിയിപ്പ്

text_fields
bookmark_border
ഇറാൻ തെറ്റായ കണക്കുകൂട്ടലുകൾ തിരുത്തണമെന്ന്​ സൗദി വിദേശകാര്യ മന്ത്രിയുടെ കർശന മുന്നറിയിപ്പ്
cancel

റിയാദ്: അയൽരാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും തങ്ങളുടെ തെറ്റായ കണക്കുകൂട്ടലുകൾ ഇറാൻ പുനഃപരിശോധിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഇറാന്​ യാതൊരുവിധ നേട്ടങ്ങളും നൽകില്ലെന്നും മറിച്ച് അന്താരാഷ്​ട്ര തലത്തിൽ രാജ്യത്തെ കൂടുതൽ ഒറ്റപ്പെടുത്താൻ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

റിയാദിൽ അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രി ഇറാ​െൻറ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഇറാ​െൻറ ആക്രമണങ്ങൾ അന്താരാഷ്​ട്ര ഉടമ്പടികളുടെയും ഇസ്‌ലാമിക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

മേഖലയിലെ സുരക്ഷയെയും സമാധാനത്തെയും തകർക്കുന്ന രീതിയിൽ സായുധ മിലിഷ്യകളെ വളർത്തുന്ന നയത്തി​െൻറ ഭാഗമായി ഇറാൻ ഈ ആക്രമണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങൾ ഇറാ​െൻറ ആക്രമണങ്ങളെ ഒരേസ്വരത്തിൽ അപലപിച്ചതായും മന്ത്രി അറിയിച്ചു. സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഇറാൻ ഒഴിഞ്ഞുമാറുകയാണ്. നയതന്ത്ര പരിഹാരങ്ങളെക്കുറിച്ച് സംസാരിക്കുകയും അതേസമയം തന്നെ സംഘർഷങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന ഇറാ​െൻറ നിലപാടിലെ വൈരുദ്ധ്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.

അയൽരാജ്യങ്ങളുടെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന ഇറാ​െൻറ ഈ സമീപനം അന്താരാഷ്​ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ലോകരാജ്യങ്ങൾ നൽകുന്ന സന്ദേശം മനസ്സിലാക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIransaudi foreign ministermiscalculationsgulf
News Summary - Saudi Foreign Minister warns Iran to correct miscalculations
Next Story