Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി വിദേശകാര്യ മന്ത്രി ഇറാൻ, പാകിസ്​താൻ മന്ത്രിമാരുമായി ചർച്ച നടത്തി; പ്രാദേശിക സ്ഥിതിഗതികൾ വിലയിരുത്തി

text_fields
bookmark_border
പ്രതിസന്ധികൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആഹ്വാനം
സൗദി വിദേശകാര്യ മന്ത്രി ഇറാൻ, പാകിസ്​താൻ മന്ത്രിമാരുമായി ചർച്ച നടത്തി; പ്രാദേശിക സ്ഥിതിഗതികൾ വിലയിരുത്തി
cancel
camera_alt

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ

റിയാദ്: പ്രാദേശിക സ്ഥിതിഗതികളും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള കാര്യങ്ങളും ചർച്ച ചെയ്യുന്നതി​െൻറ ഭാഗമായി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ ആശയവിനിമയം നടത്തി.

കൂടാതെ, പാകിസ്​താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളും, പ്രദേശത്തി​െൻറ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ആവശ്യമായ കാര്യങ്ങളും ഇരുവരും ചേർന്ന് അവലോകനം ചെയ്തു.

പാകിസ്​താൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിച്ചു. നിലവിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പ്രാദേശിക സ്ഥിതിഗതികൾ അവലോകനം ചെയ്ത മന്ത്രിമാർ, പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനും സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുമുള്ള വഴികൾ തേടി.

സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നത് മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്നും ചർച്ചയിൽ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Foreign Minister holds talks with Iranian and Pakistani ministers
Next Story