Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി ഈ ​വ​ർ​ഷം 7.94 ല​ക്ഷം ട​ൺ ഗോ​ത​മ്പ് ഇ​റ​ക്കു​മ​തി ചെ​യ്യും

text_fields
bookmark_border
സൗ​ദി ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി ഈ ​വ​ർ​ഷം 7.94 ല​ക്ഷം ട​ൺ ഗോ​ത​മ്പ് ഇ​റ​ക്കു​മ​തി ചെ​യ്യും
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് സെ​ക്യൂ​രി​റ്റി (ജി.​എ​ഫ്.​എ​സ്.​എ) ഈ ​വ​ർ​ഷ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ ബാ​ച്ച് ഗോ​ത​മ്പ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, വ​ട​ക്കേ അ​മേ​രി​ക്ക, തെ​ക്കേ അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ, ക​രി​ങ്ക​ട​ൽ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​കെ 7,94,000 ട​ൺ ഗോ​ത​മ്പാ​ണ് വാ​ങ്ങു​ന്ന​ത്.

രാ​ജ്യ​ത്തെ ഗോ​ത​മ്പ് ശേ​ഖ​രം സു​ര​ക്ഷി​ത​മാ​യ അ​ള​വി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും മി​ല്ലി​ങ്​ ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​മാ​ണ് ഈ ​ക​രാ​റെ​ന്ന് അ​തോ​റി​റ്റി ഗ​വ​ർ​ണ​ർ എ​ൻ​ജി. അ​ഹ​മ്മ​ദ് അ​ൽ ഫാ​രി​സ് അ​റി​യി​ച്ചു.

ദേ​ശീ​യ ധാ​ന്യ​വി​ത​ര​ണ ക​മ്പ​നി​യാ​യ ‘സേ​ബി​ൾ’​വ​ഴി ഈ ​വ​ർ​ഷം മെ​യ് മു​ത​ൽ ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഈ ​ഗോ​ത​മ്പ് ല​ഭ്യ​മാ​ക്കും. 13 ക​പ്പ​ലു​ക​ളി​ലാ​യാ​ണ് ഇ​ത്ര​യും വ​ലി​യ അ​ള​വ് ഗോ​ത​മ്പ് എ​ത്തു​ന്ന​ത്. ഇ​തി​ൽ മൂ​ന്ന്​ ല​ക്ഷം ട​ൺ ജി​ദ്ദ ഇ​സ്‌​ലാ​മി​ക് പോ​ർ​ട്ടി​ലും, 3,12,000 ട​ൺ യാം​ബു കൊ​മേ​ഴ്‌​സ്യ​ൽ പോ​ർ​ട്ടി​ലും, 1,27,000 ട​ൺ ദ​മ്മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് പോ​ർ​ട്ടി​ലും, ബാ​ക്കി 55,000 ട​ൺ ജി​സാ​ൻ പോ​ർ​ട്ടി​ലും എ​ത്തും.

ധാ​ന്യ​വ്യാ​പാ​ര രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ 15 അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളാ​ണ് ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ കു​റ​ഞ്ഞ നി​ര​ക്കും നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച ആ​റ്​ ക​മ്പ​നി​ക​ൾ​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food securitysaudiiAuthority
News Summary - Saudi Food Security Authority to import 7.94 lakh tonnes of wheat this year
Next Story