Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​മി​ത​വ​ണ്ണം...

അ​മി​ത​വ​ണ്ണം കു​റ​ക്കാ​നു​ള്ള മ​രു​ന്നി​ന് സൗ​ദി ഡ്ര​ഗ്​ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം

text_fields
bookmark_border
അ​മി​ത​വ​ണ്ണം കു​റ​ക്കാ​നു​ള്ള മ​രു​ന്നി​ന് സൗ​ദി   ഡ്ര​ഗ്​ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം
cancel

ദ​മ്മാം: സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ദ്യ​മാ​യി അ​മി​ത​വ​ണ്ണം കു​റ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക മ​രു​ന്നി​ന് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി (എ​സ്.​എ​ഫ്.​ഡി.​എ) അം​ഗീ​കാ​രം ന​ൽ​കി. ‘ഫൗ​ണ്ടാ​യി​യോ’ (Foundaio) എ​ന്ന മ​രു​ന്നി​നാ​ണ് ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​ദ്ദി​ഷ്​​ട നി​ബ​ന്ധ​ന​ക​ളോ​ടെ മു​തി​ർ​ന്ന​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. അ​മി​ത​ഭാ​ര​മോ അ​മി​ത​വ​ണ്ണ​മോ മൂ​ലം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക്, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മ​ത്തി​നും പ​തി​വാ​യ വ്യാ​യാ​മ​ത്തി​നു​മൊ​പ്പം ക​ഴി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ഈ ​മ​രു​ന്ന് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ​സേ​ന ഒ​രു ത​വ​ണ മാ​ത്രം ക​ഴി​ക്കാ​വു​ന്ന ഈ ​മ​രു​ന്നി​ലെ പ്ര​ധാ​ന ഘ​ട​കം ഓ​ർ​ഫോ​ർ​ഗ്ലി​പ്രോ​ൺ (orforglipron) ആ​ണ്. ഇ​ത് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും കു​റ​ഞ്ഞ ഭാ​രം ദീ​ർ​ഘ​കാ​ലം നി​ല​നി​ർ​ത്താ​നും സ​ഹാ​യി​ക്കു​ന്നു. ഗ്ലൂ​ക്കാ​ഗോ​ൺ-​ലൈ​ക്ക് പെ​പ്റ്റൈ​ഡ്-1 (GLP-1) റി​സ​പ്റ്റ​റു​ക​ളെ സ​ജീ​വ​മാ​ക്കി​യാ​ണ് ഫൗ​ണ്ടാ​യി​യോ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ത് വി​ശ​പ്പും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും നി​യ​ന്ത്രി​ക്കു​ക​യും ഭ​ക്ഷ​ണ ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

മ​റ്റ് പ​ല GLP-1 ചി​കി​ത്സ​ക​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഈ ​മ​രു​ന്ന് ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ൽ ക​ഴി​ച്ചാ​ൽ മ​തി​യാ​കും. 72 ആ​ഴ്ച നീ​ണ്ടു​നി​ന്ന ര​ണ്ട് പ്ര​ധാ​ന ‘ഫേ​സ്-3’ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രു​ന്നി​െൻറ സു​ര​ക്ഷ, ഫ​ല​പ്രാ​പ്തി, ഗു​ണ​നി​ല​വാ​രം എ​ന്നി​വ വി​ല​യി​രു​ത്തി അ​തോ​റി​റ്റി അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പ്ര​മേ​ഹ​മി​ല്ലാ​ത്ത, അ​മി​ത​വ​ണ്ണ​മു​ള്ള 3,127 മു​തി​ർ​ന്ന​വ​രി​ൽ ന​ട​ത്തി​യ ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ൽ, ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ള​വാ​യ 36 മി​ല്ലി​ഗ്രാം മ​രു​ന്ന് സ്വീ​ക​രി​ച്ച​വ​രി​ൽ ശ​രാ​ശ​രി 11.2 ശ​ത​മാ​നം ശ​രീ​ര​ഭാ​രം കു​റ​ഞ്ഞു. എ​ന്നാ​ൽ പ്ലാ​സി​ബോ ന​ൽ​കി​യ​വ​രി​ൽ 2.1 ശ​ത​മാ​നം മാ​ത്ര​മാ​ണ് കു​റ​വു​ണ്ടാ​യ​ത്. അ​മി​ത​വ​ണ്ണ​വും ടൈ​പ്പ്-2 പ്ര​മേ​ഹ​വു​മു​ള്ള 1,613 മു​തി​ർ​ന്ന​വ​രി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​ണ​ത്തി​ൽ, 36 മി.​ഗ്രാം ഡോ​സ് സ്വീ​ക​രി​ച്ച​വ​രി​ൽ ശ​രാ​ശ​രി 9.6 ശ​ത​മാ​നം ഭാ​രം കു​റ​ഞ്ഞ​പ്പോ​ൾ പ്ലാ​സി​ബോ ഗ്രൂ​പ്പി​ൽ ഇ​ത് 2.5 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു.

ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ദ​ഹ​ന​വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ധാ​ന പാ​ർ​ശ്വ​ഫ​ല​ങ്ങ​ളാ​യി ക​ണ്ടു​വ​ന്ന​ത്. ഓ​ക്കാ​നം, മ​ല​ബ​ന്ധം, വ​യ​റി​ള​ക്കം, ഛർ​ദ്ദി, ദ​ഹ​ന​ക്കേ​ട്, വ​യ​റു​വേ​ദ​ന എ​ന്നി​വ​യ്ക്ക് പു​റ​മെ വ​യ​ർ വീ​ർ​ക്ക​ൽ, മു​ടി​കൊ​ഴി​ച്ചി​ൽ, ക്ഷീ​ണം എ​ന്നി​വ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ദ​ഹ​ന​സം​ബ​ന്ധ​മാ​യ മി​ക്ക പ്ര​ശ്ന​ങ്ങ​ളും നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യി​രു​ന്നു. മ​രു​ന്നി​െൻറ അ​ള​വ് വ​ർ​ദ്ധി​പ്പി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ കാ​ണ​പ്പെ​ട്ട ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ൾ പി​ന്നീ​ട് ക്ര​മേ​ണ കു​റ​യു​ക​യും ചെ​യ്തു.

ചി​ല​ത​രം തൈ​റോ​യ്ഡ് കാ​ൻ​സ​റോ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ര​മ്പ​ര്യ രോ​ഗാ​വ​സ്ഥ​യോ ഉ​ള്ള രോ​ഗി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ഇ​ത്ത​രം രോ​ഗ​ച​രി​ത്ര​മു​ള്ള​വ​രും ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യിപ്പ് ന​ൽ​കി. കൃ​ത്യ​മാ​യ വൈ​ദ്യ​മേ​ൽ​നോ​ട്ട​ത്തി​ലും തു​ട​ർ​പ​രി​ശോ​ധ​ന​ക​ളോ​ടെ​യും മാ​ത്ര​മേ ചി​കി​ത്സ ന​ട​ത്താ​വൂ എ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiDrug authorityFood and Drug Authority
News Summary - അ​മി​ത​വ​ണ്ണം കു​റ​ക്കാ​നു​ള്ള മ​രു​ന്നി​ന് സൗ​ദി ഡ്ര​ഗ്​ അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം
Next Story