Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലെബനാനിലെ സാഹചര്യങ്ങൾ...

ലെബനാനിലെ സാഹചര്യങ്ങൾ വിലയിരുത്തി സൗദി കിരീടാവകാശിയും ലെബനൻ പ്രസിഡൻറും

text_fields
bookmark_border
ലെബനാനിലെ സാഹചര്യങ്ങൾ വിലയിരുത്തി സൗദി കിരീടാവകാശിയും ലെബനൻ പ്രസിഡൻറും
cancel
camera_alt

സൗദി കിരീടാവകാശിയും ലെബനൻ പ്രസിഡൻറും

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ലെബനൻ പ്രസിഡൻറ് ജോസഫ് ഔണും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. ലെബനനിലെയും സമീപ മേഖലകളിലെയും നിലവിലെ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ സംഭവവികാസങ്ങളുമാണ് ഇരുനേതാക്കളും പ്രധാനമായും വിലയിരുത്തിയത്.

മേഖലയിൽ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി നിലവിൽ നടന്നുവരുന്ന വിവിധ ശ്രമങ്ങളെക്കുറിച്ചും ചർച്ചയിൽ ഇരുപക്ഷവും സംസാരിച്ചു. ലെബനന് പ്രതിസന്ധി ഘട്ടങ്ങളിൽ സൗദി അറേബ്യ നൽകിവരുന്ന ശക്തമായ പിന്തുണയ്ക്ക് പ്രസിഡൻറ് ജോസഫ് ഔൺ പ്രത്യേക നന്ദി രേഖപ്പെടുത്തി. കൂടാതെ, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ സൗദി ഭരണകൂടം നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - Saudi Crown Prince and Lebanese President assess the situation in Lebanon
Next Story