Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രക്ക് ഡ്രൈവര്‍മാരെ...

ട്രക്ക് ഡ്രൈവര്‍മാരെ കൊള്ളയടിക്കുന്ന 15 അംഗസംഘം അറസ്​റ്റിൽ

text_fields
bookmark_border
ട്രക്ക് ഡ്രൈവര്‍മാരെ കൊള്ളയടിക്കുന്ന 15 അംഗസംഘം അറസ്​റ്റിൽ
cancel

റിയാദ്: ട്രക്ക് ഡ്രൈവര്‍മാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന 15 അംഗ എത്യോപ്യന്‍ സംഘത്തെ റിയാദ് പോലീസ് പിടികൂടി. ഹൈവേകളിലെ പെട്രോള്‍ പമ്പുകളില്‍ ട്രക്കുകള്‍ നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍മാരെ ഭീഷണപ്പെടുത്തി കൊള്ള ചെയ്യുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നതെന്ന് പോലിസ് വക്താവ് ഫവ്വാസ് അല്‍മൈമാന്‍ പറഞ്ഞു. 
പോലിസിന് ലഭിച്ച പരാതികൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാനായത്. കൊള്ളക്കാര്‍ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പോലിസ് പിടികൂടി. 
അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ പ്രതികളെ തുമാമ പോലിസ് കസ്റ്റഡിയില്‍ സൂക്ഷിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi crime
News Summary - saudi crime
Next Story