കോഴിയിറച്ചിയുടെ മറവിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
text_fieldsറിയാദ്: കോഴിയിറച്ചി പാക്കറ്റുകളുടെ കൂട്ടത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. റിയാദിലെത്തിയ കണ്ടയിനറിൽ നിന്നാണ് ഫ്രോസൺ ചിക്കൻ പായ്ക്കറ്റുകൾക്കിടയിൽ 67 കിലോ കൊെക്കയിൻ പാക്കറ്റുകൾ കണ്ടെത്തിയത്. റിയാദ് കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലെ കിങ് അബ്ദുല്ല കസ്റ്റംസ് പോർട്ട് അധികൃതരാണ് രാജ്യത്തെ വിപണിയിൽ മയക്കുമരുന്ന് എത്തിക്കാനുള്ള ശ്രമത്തെ തടഞ്ഞത്. കോൾഡ് സ്റ്റോറേജ് കണ്ടയ്നറിൽ ഇറച്ചിപാക്കറ്റുകൾ കൊണ്ട് പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിൻ.
ഇറച്ചി പാക്കറ്റിെൻറ അതേ അളവിലും ആകൃതിയിലുമാണ് മയക്കുമരുന്ന് പാക്കറ്റുകളും തയാറാക്കിയിരുന്നത്. അതുകൊണ്ട് തന്നെ തിരിച്ചറിയൽ എളുപ്പമായിരുന്നില്ല. എന്നാൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ സൂക്ഷ്മ പരിശോധനയിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തുകയായിരുന്നു. കുറ്റക്കാർക്കെതിരെ തുടർ നടപടി സ്വീകരിച്ചതായും രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള എല്ലാശ്രമങ്ങളെയും കര, വായു, കടൽ മാർഗങ്ങളിൽ കനത്ത ജാഗ്രതയോടെയാണ് കസ്റ്റംസ് വിഭാഗം തടയുന്നതെന്നും കസ്റ്റംസ് ജനറൽ ഡയക്ടർ മുഹമ്മദ് അൽമെഹ്മദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.