Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധിനിവേശ ജറുസലേമിൽ എംബസി തുറന്ന കൊളംബിയയുടെ തീരുമാനത്തെ അപലപിച്ച് സൗദി അറേബ്യ

text_fields
bookmark_border
അധിനിവേശ ജറുസലേമിൽ എംബസി തുറന്ന കൊളംബിയയുടെ തീരുമാനത്തെ അപലപിച്ച് സൗദി അറേബ്യ
cancel

ജിദ്ദ: അധിനിവേശ ജറുസലേമിൽ എംബസി തുറന്ന കൊളംബിയയുടെ തീരുമാനത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ഇതുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. കൊളംബിയൻ സർക്കാരിന്റെ ഈ തീരുമാനം അധിനിവേശ ജറുസലേമിന്റെ നിയമപരവും ചരിത്രപരവു മായ പദവിയെ നേരിട്ട് ഹനിക്കുന്നതാണെന്നും, നഗരത്തിന്റെ പദവി സംബന്ധിച്ച അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു നിലപാടിന് വിരുദ്ധ മാണെന്നും സൗദി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ തങ്ങളുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്ന് സൗദി ആവശ്യപ്പെട്ടു.

ബലപ്രയോഗത്തിലൂടെ പുതിയ നടപടികൾ അടിച്ചേൽപ്പിക്കാനും, മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനുള്ള സാധ്യതകളെ തകർക്കാനും ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധ നയങ്ങൾ തടയുന്നതിന് അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണ മെന്നും പ്രസ്താവനയിൽ സൗദി ആഹ്വാനം ചെയ്തു. ജറുസലേമിന്റെ പദവി ഹനിക്കുന്ന ഈ തീരുമാനം ആഗോള നിലപാടുകൾക്ക് വിരുദ്ധമാണ്. സമാധാന ശ്രമങ്ങൾ തകർക്കുന്ന ഇസ്രായേലിന്റെ നയങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണ മെന്നും, സുരക്ഷാ കൗൺസിൽ ഉത്തരവാദിത്തം നിറവേറ്റണമെന്നും സൗദി ആവശ്യപ്പെട്ടു.

പുതിയ ഭരണകൂടത്തിന് കീഴിലാണ് എംബസി തെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റുന്നത്. സൗദിക്ക് പുറമെ അറബ് ലീഗ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും കൊളംബിയ യുടെ ഈ ഹീനമായ നടപടിയെ എതിർത്തിട്ടുണ്ട്. അന്താരാഷ്ട്ര എതിർപ്പുകൾക്കിടയിലും ജറുസലേമിൽ തങ്ങളുടെ പരമാധികാരം അവകാശപ്പെടുന്ന ഇസ്രായേലിന്റെ വിവിധ കയ്യേറ്റങ്ങൾ ഇതിനകം തന്നെ അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Denounces Colombia Embassy Jerusalem
Next Story