Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉമ്മയുടെ ഘാതകനായ സൗദി...

ഉമ്മയുടെ ഘാതകനായ സൗദി പൗരനെ വധശിക്ഷക്ക്​ വിധേയമാക്കി

text_fields
bookmark_border
ഉമ്മയുടെ ഘാതകനായ സൗദി പൗരനെ വധശിക്ഷക്ക്​ വിധേയമാക്കി
cancel

റിയാദ്: സ്വന്തം പെറ്റമ്മയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ സൗദി പൗര​െൻറ വധശിക്ഷ ശനിയാഴ്ച കിഴക്കൻ പ്രവിശ്യയിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാസർ ബിൻ ഈദ് ബിൻ അവ്വാദ് അൽ മുദൈബ്രി എന്നയാളാണ് സ്വന്തം മാതാവായ ഫാത്തിമ ബിൻത് സ്വലാഹ് ബിൻ ഗുവൈനിം അൽ മുദൈബ്രിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ സുരക്ഷാ അധികൃതർ പ്രതിയെ അറസ്​റ്റ്​ ചെയ്യുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്തിരുന്നു. ജന്മം നൽകിയ മാതാവിനോട് കാണിച്ച ക്രൂരവും ദാരുണവുമായ ഈ കുറ്റകൃത്യത്തിന് തടയിടുന്നതിനും മറ്റുള്ളവർക്ക് മുന്നറിയിപ്പാവാനും വധശിക്ഷ തന്നെ നൽകാൻ പ്രത്യേക കോടതി വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്ന്, ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണി ഉയർത്തുന്നവർക്കും അതിക്രമങ്ങൾ കാണിക്കുന്നവർക്കും ഇസ്​ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള കഠിനശിക്ഷ തന്നെ ഉറപ്പാക്കുമെന്നും രാജ്യത്ത് നീതിയും സുരക്ഷയും നിലനിർത്താൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മറ്റൊരു കേസിൽ, രണ്ടാം തവണയും കഞ്ചാവ് വിൽപനയിലും വിതരണത്തിലും പങ്കാളിയായ സാമി ബിൻ ജാബിർ ബിൻ മുത്ഇബ് ഹരീസി എന്ന സൗദി പൗര​െൻറ വധശിക്ഷയും ശനിയാഴ്ച ജീസാൻ പ്രവിശ്യയിൽ നടപ്പാക്കി. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് വിചാരണക്കോടതി നൽകിയ വധശിക്ഷ അപ്പീൽ, സുപ്രീം കോടതികൾ ശരിവെക്കുകയും രാജകീയ ഉത്തരവിലൂടെ നടപ്പാക്കുകയുമായിരുന്നു.

ലഹരിമരുന്ന് വിപത്ത് സമൂഹത്തിനും യുവതലമുറക്കും വരുത്തിവെക്കുന്ന ഗുരുതരമായ നാശനഷ്​ടങ്ങൾ തടയുന്നതി​െൻറ ഭാഗമായി, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഏറ്റവും കടുത്ത നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi citizenExecutedSon Killed MotherSaudi Arabia
News Summary - Saudi citizen executed for murdering his mother
Next Story