Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​ര​ക്ഷ​യും...

സു​ര​ക്ഷ​യും വി​ക​സ​ന​വും ച​ർ​ച്ച ചെ​യ്ത് സൗ​ദി-​ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ

text_fields
bookmark_border
സു​ര​ക്ഷ​യും വി​ക​സ​ന​വും ച​ർ​ച്ച ചെ​യ്ത് സൗ​ദി-​ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ
cancel
camera_alt

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ,​ ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി

റി​യാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും പു​തി​യ സു​ര​ക്ഷി​ത​ത്വ-​രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി സൗ​ദി അ​റേ​ബ്യ​യും ബ​ഹ്റൈ​നും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി കൂ​ടി​യാ​ലോ​ച​ന​ക​ൾ ശ​ക്ത​മാ​ക്കി​ക്കൊ​ണ്ട് മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളാ​ണ് ഇ​രു​പ​ക്ഷ​വും പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്ത​ത്.

ഇ​ന്ന് (ചൊ​വ്വാ​ഴ്ച)​യാ​ണ് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ന്​ ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ൽ സ​യാ​നി​യി​ൽ നി​ന്നും ടെ​ലി​ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ര​ന്ത​ര​മാ​യ ഏ​കോ​പ​ന​വും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും കൂ​ടു​ത​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ഇ​രു നേ​താ​ക്ക​ളും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ത​ല​ങ്ങ​ളി​ൽ പൊ​തു​വാ​യ താ​ൽ​പ്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സം​യു​ക്ത ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ഇ​രു വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും പി​ന്തു​ണ ന​ൽ​കാ​ൻ ഈ ​കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും സം​ഭാ​ഷ​ണ​ത്തി​ൽ ഇ​രു​പ​ക്ഷ​വും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign ministersdevelopmentsaudiiBahraini
News Summary - Saudi, Bahraini foreign ministers discuss security and development
Next Story