Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ട്​ സുരക്ഷാ...

രണ്ട്​ സുരക്ഷാ ഭടന്മാരുൾപ്പടെ മൂന്നുപേർ റിയാദിൽ വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
gun shot: Defendants to be taken into custody
cancel

റിയാദ്​: ആക്രമിയുടെ വെടി​യേറ്റ്​ രണ്ട്​ സുരക്ഷ ഉദ്യോഗസ്ഥരും മറ്റൊരു സ്വദേശി പൗരനും കൊല്ലപ്പെട്ടു. ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തു. റിയാദ്​ മേഖല പൊലീസ്​ വക്താവ്​ കേണൽ ഖാലിദ്​ അൽഖുറൈ​ദീസ്​ പറഞ്ഞു. റിയാദ്​ നഗരത്തിന്​ കിഴക്ക്​ മയീസിലിയ ഡിസ്​ട്രിക്​റ്റിലാണ്​ സംഭവം. ചൊവ്വാഴ്​ച പുലർച്ചെ രണ്ടിനാണ്​ സംഭവം. ഒരു സ്വദേശി ത​െൻറ ഭാര്യാസഹോദരനെ കുടുംബ തർക്കം കാരണം തോക്കിൻമുനയിൽ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന്​ വിവരം കിട്ടുകയായിരുന്നു.

ഉടൻ സ്ഥലത്തെത്തിയ പൊലീസിന്​ നേരെ​ സ്വദേശി വെടിയുതിർത്തു. പിന്നീട്​ തുടർച്ചയായി ഇയാൾ വെടിയുതിർക്കാൻ തുടങ്ങി. ഇതേതുടർന്ന്​ തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട്​ സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയായിരുന്നു. ഒരു സുരക്ഷ ഉദ്യോഗസ്​ഥന്​ കാലി​െൻറ തുടയിലും വെടിയേറ്റു. ഇദ്ദേഹത്തി​െൻറ ആരോഗ്യനില തൃപ്​തികരമാണ്​. കുറ്റവാളിയെ പിടികൂടാൻ പൊലീസ്​ പിന്തുടർന്നു. റിയാദിന്​ വടക്കുകിഴക്ക്​ 300 കിലോമീറ്റർ അകലെ ഹിജ്​റത്ത്​ റഫീഅ ഫാമിൽ പ്രതി ഒളിച്ചിരിക്കുന്നതായി​ കണ്ടെത്തി.

സുരക്ഷാഉദ്യോഗസ്ഥർ സ്ഥലം വളയുകയും ചെറുത്തുനിൽപ്പിനിടെ അറസ്​റ്റു ചെയ്യുകയും ചെയ്​തു. ഇയാളുടെ കൈവശം മയക്കുമരുന്നുണ്ടായിരുന്നു. അറസ്​റ്റ്​ ചെയ്ത ശേഷം പബ്ലിക്​ പ്രോസിക്യുഷന്​ റഫർ ചെയ്യുന്നതിനുള്ള മുമ്പുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായും പൊലീസ്​ വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi crime
Next Story