Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ൽ സൗ​ദി വാ​സ്തു​വി​ദ്യ: നാ​ലാം ഘ​ട്ടം ആ​രം​ഭി​ച്ചു

text_fields
bookmark_border
കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ൽ സൗ​ദി വാ​സ്തു​വി​ദ്യ: നാ​ലാം ഘ​ട്ടം ആ​രം​ഭി​ച്ചു
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ന​താ​യ വാ​സ്തു​വി​ദ്യ ശൈ​ലി​ക​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​യു​ടെ നാ​ലാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി.

റി​യാ​ദ്, മ​ക്ക, വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ, ത​ബൂ​ക്ക് ന​ഗ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ലും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​ണ് പു​തി​യ ഘ​ട്ട​ത്തി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ, കൊ​മേ​ഴ്‌​സ്യ​ൽ ഡി​സൈ​ൻ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. സൗ​ദി വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ദേ​ശീ​യ ന​ഗ​ര ഐ​ഡ​ന്റി​റ്റി വ​ർ​ധി​പ്പി​ക്കു​ക, ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക, ന​ഗ​ര ഭൂ​പ്ര​കൃ​തി​ക്ക് പൈ​തൃ​ക​ത്തി​െൻറ സ്പ​ർ​ശം ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് ഈ ​പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

സൗ​ദി​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ത​യാ​റാ​ക്കി​യ 19 വാ​സ്തു​വി​ദ്യാ ശൈ​ലി​ക​ളാ​ണ് ഈ ​പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ത​ല​മു​റ​ക​ളാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട കെ​ട്ടി​ട പൈ​തൃ​ക​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ച​രി​ത്ര പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ശൈ​ലി​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യ​ത്. തി​ഹാ​മ താ​ഴ്‌​വ​ര​ക​ൾ, ത​ബൂ​ക്ക് തീ​രം, ബി​ഷ​യി​ലെ മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ൾ, ഫ​റാ​സാ​ൻ ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ത​ന​ത് വാ​സ്തു​വി​ദ്യ​യും മ​ദീ​ന ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ, അ​സീ​ർ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ, കി​ഴ​ക്ക​ൻ ന​ജ്ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ർ​മാ​ണ രീ​തി​ക​ളും നാ​ലാം ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

ഓ​രോ പ്ര​ദേ​ശ​ത്തി​െൻറ​യും സാം​സ്കാ​രി​ക ത​നി​മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ഈ ​ശൈ​ലി​ക​ൾ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionarchitecturebuildingsaudii
News Summary - Saudi architecture in building construction: Fourth phase begins
Next Story