Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഔദ്യോഗിക...

സൗദിയിൽ ഔദ്യോഗിക സന്ദേശമയക്കലിന്​ പുതിയ ദേശീയ സംവിധാനം

text_fields
bookmark_border
സൗദിയിൽ ഔദ്യോഗിക സന്ദേശമയക്കലിന്​ പുതിയ ദേശീയ സംവിധാനം
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ത​മ്മി​ൽ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും കൈ​മാ​റാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ‘മു​റാ​സ​ലാ​ത്ത്’ എ​ന്ന ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കു​ന്നു. പ​ക​രം, കൂ​ടു​ത​ൽ ആ​ധു​നി​ക​മാ​യ ‘ദേ​ശീ​യ സ​ർ​ക്കാ​ർ സ​ന്ദേ​ശ​മ​യ​ക്ക​ൽ പ്ലാ​റ്റ്‌​ഫോം’ പു​തു​താ​യി നി​ർ​മി​ച്ച് ന​ട​പ്പാ​ക്കാ​ൻ സൗ​ദി മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. വാ​ർ​ത്താ​വി​നി​മ​യ-​വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ മ​ന്ത്രി​യും ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെ​ന്റ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​മാ​റ്റം. മു​റാ​സ​ലാ​ത്ത് പ്ലാ​റ്റ്‌​ഫോം എ​ന്നെ​ന്നേ​ക്കു​മാ​യി പൂ​ട്ടി പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യു​ടെ ഔ​ദ്യോ​ഗി​ക പ​ത്ര​മാ​യ ‘ഉ​മ്മു​ൽ ഖു​റാ’​യി​ൽ വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം.

സൗ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ഇ-​ഗ​വ​ൺ​മെ​ന്റ്​ പ്രോ​ഗ്രാ​മാ​യ ‘യ​സ്സ​ർ’ ആ​ണ് മു​റാ​സ​ലാ​ത്ത് സം​വി​ധാ​നം ഉ​ണ്ടാ​ക്കി​യ​തും പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​തും. രാ​ജ്യ​ത്തെ ഒ​ട്ട​ന​വ​ധി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും വ​കു​പ്പു​ക​ളും ഈ ​ഒ​റ്റ പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത്. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്ക് പേ​പ്പ​റു​ക​ൾ ഇ​ല്ലാ​തെ ത​ന്നെ ഫ​യ​ലു​ക​ളും ക​ത്തു​ക​ളും സു​ര​ക്ഷി​ത​മാ​യി പ​ര​സ്പ​രം അ​യ​ക്കാ​നും, അ​യ​ച്ച ഫ​യ​ലു​ക​ൾ എ​വി​ടെ​യെ​ത്തി എ​ന്ന് പ​രി​ശോ​ധി​ക്കാ​നും (ട്രാ​ക്കി​ങ്), ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​മ്പ്യൂ​ട്ട​റി​ൽ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചു​വെ​ക്കാ​നും ഈ ​പ്ലാ​റ്റ്‌​ഫോം സ​ഹാ​യി​ച്ചി​രു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ സ​മ​യ​വും അ​ധ്വാ​ന​വും ലാ​ഭി​ക്കു​ന്ന​തി​നും ചോ​ർ​ച്ച​യി​ല്ലാ​ത്ത സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കു​ന്ന​തി​നും ഈ ​സം​വി​ധാ​നം വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ചി​രു​ന്ന​ത്. ഈ ​പ്ലാ​റ്റ്‌​ഫോ​മി​ന് പ​ക​ര​മാ​ണ് ഇ​നി പു​തി​യ ദേ​ശീ​യ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmessagesaudiinationalsOfficialsSaudi Arabiasystem
News Summary - Saudi Arabia Launches National Messaging System
Next Story