Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോർഡനു നേരേയുള്ള ഇറാൻ ആക്രമണം: ശക്തമായി അപലപിച്ച്​ സൗദി അറേബ്യ

text_fields
bookmark_border
ജോർഡനു നേരേയുള്ള ഇറാൻ ആക്രമണം: ശക്തമായി അപലപിച്ച്​ സൗദി അറേബ്യ
cancel

റിയാദ്: ജോർഡനുമേൽ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്​ട്ര നിയമങ്ങളുടെ നഗ്​നമായ ലംഘനമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഈ ആക്രമണങ്ങൾ ക്രൂരവും ഒട്ടും ന്യായീകരിക്കാനാവാത്തതുമാണെന്ന് വിശേഷിപ്പിച്ച സൗദി, ഇതിനെതിരെ ശക്തമായി അപലപിച്ചു.

ആക്രമണങ്ങളെ നേരിടുന്നതിൽ ജോർഡനൊപ്പം പൂർണമായ ഐക്യദാർഢ്യം സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവർത്തിച്ചു. ജോർഡൻ സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും രാജ്യത്തി​െൻറയും ജനങ്ങളുടെയും സുരക്ഷയ്ക്കും ഒപ്പം സൗദി എക്കാലവും ഉണ്ടാകുമെന്നും അറിയിച്ചു.

അന്താരാഷ്​ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക തത്വങ്ങളുടെയും ലംഘനമായ ഇത്തരം പ്രകോപനപരമായ ആക്രമണങ്ങൾ മേഖലയുടെ മൊത്തത്തിലുള്ള സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി ബാധിക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.

ജോർഡനുനേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, പശ്ചിമേഷ്യയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ രാജ്യങ്ങൾ ഗൗരവകരമായ നടപടികളുമായി മുന്നോട്ട് പോകണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia Condemns Iranian Attacks on Jordan
Next Story