Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗസ്സയിലെ ആശുപത്രികളിൽ...

ഗസ്സയിലെ ആശുപത്രികളിൽ പോഷകാഹാര വിതരണം ശക്തിപ്പെടുത്തുന്നു, സൗദിയും ലോകാരോഗ്യ സംഘടനയും കൈകോർത്തു

text_fields
bookmark_border
ഗസ്സയിലെ ആശുപത്രികളിൽ പോഷകാഹാര വിതരണം ശക്തിപ്പെടുത്തുന്നു, സൗദിയും ലോകാരോഗ്യ സംഘടനയും കൈകോർത്തു
cancel

റിയാദ്: ഗസ്സ മുനമ്പിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും പോഷകാഹാര വിതരണ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സൗദി അറേബ്യയും ലോകാരോഗ്യ സംഘടനയും സംയുക്ത എക്സിക്യൂട്ടീവ് പ്രോഗ്രാമിൽ ഒപ്പുവച്ചു. ഗസ്സയിലെ ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള സൗദി ജനകീയ കാമ്പയിനി​െൻറ ഭാഗമായാണ് ഈ സംരംഭം.

പദ്ധതിയിലൂടെ ഏകദേശം 2,58,223 പേർക്ക് നേരിട്ടും 11,72,467 പേർക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. ഗുരുതരമായ പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് മെഡിക്കൽ സങ്കീർണതകളോടൊപ്പമുള്ള കേസുകൾ എന്നിവയ്ക്ക് പോഷകാഹാര ചികിത്സ ഉറപ്പാക്കി ജനങ്ങളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഗസ്സയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അടിസ്ഥാന മെഡിക്കൽ സപ്ലൈസ്, പോഷക സപ്ലിമെൻറുകൾ, വിറ്റാമിനുകളും ധാതുക്കളും, പ്രത്യേക പോഷകാഹാര ഫോർമുലേഷനുകൾ, ഇൻട്രാവണസ് പോഷകാഹാര പരിഹാരങ്ങൾ എന്നിവ ലഭ്യമാക്കും.

ഗസ്സയിൽ ആശുപത്രികളിൽ വിതരണം ചെയ്യുന്നതിനുള്ള പോഷകാഹാരം പാചകം ചെയ്യുന്ന അടുക്കളകൾ

കൂടാതെ, ഗുരുതരമായ പോഷകാഹാരക്കുറവി​െൻറ ചികിത്സയ്ക്കായി സംയോജിത മെഡിക്കൽ കിറ്റുകളും വിതരണം ചെയ്യും. ഫലസ്തീനിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഫലസ്തീൻ ജനതയ്ക്കുള്ള മെഡിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് കിങ് സൽമാൻ റിലീഫ് സെൻറർ വഴി സൗദി നടപ്പാക്കുന്ന നിരവധി മാനുഷിക-ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമാണ് ഈ പരിപാടി.

അതേസമയം, ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം നൽകുന്നതിനുള്ള സൗദി ജനകീയ കാമ്പയിനി​െൻറ ഭാഗമായി കിങ് സൽമാൻ റിലീഫ് സെൻററി​െൻറ കേന്ദ്ര അടുക്കള ചൂടുള്ള ഭക്ഷണ വിതരണം തുടരുകയാണ്. മധ്യ-തെക്കൻ ഗസ്സയിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളിൽപ്പെട്ട 24,500 പേർക്ക് കഴിഞ്ഞ ദിവസം ചൂടുള്ള ഭക്ഷണം വിതരണം ചെയ്തു. ഖാൻ യൂനിസ് നഗരത്തിലെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 'ഗുഡ്നെസ് ബാസ്ക്കറ്റ്സ്' പദ്ധതിയിലൂടെ കിങ് സൽമാൻ കേന്ദ്രം കഴിഞ്ഞ ദിവസം 640 ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഇത് 3,840 കുടിയിറക്കപ്പെട്ടവർക്ക് പ്രയോജനപ്പെട്ടു.

ഗസ്സയിലെ കിങ് സൽമാൻ ദുരിതാശ്വാസ കേന്ദ്രത്തി​െൻറ നിർവ്വഹണ പങ്കാളിയായ സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജി​െൻറ ഫീൽഡ് ടീമുകളാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്. നിലവിലെ സാഹചര്യങ്ങൾ കാരണം പ്രദേശങ്ങൾ വിട്ട് ദുഷ്കരമായ മാനുഷിക സാഹചര്യങ്ങളിൽ കഴിയാൻ നിർബന്ധിതരായ ആയിരക്കണക്കിന് ആളുകളെ പാർപ്പിച്ചിരിക്കുന്ന ഷെൽട്ടറുകൾക്കുള്ളിലാണ് ചൂടുള്ള ഭക്ഷണ വിതരണം നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Health OrganisationGaza hospitalSaudi Arabianutrition
News Summary - Saudi Arabia and WHO team up to boost nutrition supplies in Gaza hospitals
Next Story