Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയും...

സൗദിയും ഉസ്‌ബെക്കിസ്ഥാനും കൈകോർക്കുന്നു; ആരോഗ്യ മേഖലയിലും മരുന്ന് നിർമാണത്തിലും സഹകരണം വർധിപ്പിക്കും

text_fields
bookmark_border
സൗദിയും ഉസ്‌ബെക്കിസ്ഥാനും കൈകോർക്കുന്നു; ആരോഗ്യ മേഖലയിലും മരുന്ന് നിർമാണത്തിലും സഹകരണം വർധിപ്പിക്കും
cancel

റിയാദ്​: ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്​കൻറിൽ വെച്ച് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലും ഉസ്‌ബെക്ക് പ്രസിഡൻറ്​ ഷൗക്കത്ത് മിർസിയോയേവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ആരോഗ്യ സംരക്ഷണ രംഗത്തും മരുന്ന് നിർമാണ മേഖലയിലും ഒന്നിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.

ഉസ്‌ബെക്കിസ്ഥാൻ പ്രസിഡൻറ്​ ഷൗക്കത്ത് മിർസിയോയേവും സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്​ദുറഹ്​മാൻ അൽ ജലാജിലും

ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആരോഗ്യ മേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് മികച്ച പരിശീലനം നൽകുക എന്നിവയാണ് ഈ സഹകരണത്തി​െൻറ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, ഉസ്‌ബെക്കിസ്ഥാനിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതും പുതിയ നിക്ഷേപ അവസരങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

സന്ദർശനത്തി​െൻറ ഭാഗമായി ആരോഗ്യ-നിക്ഷേപ മേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനായി ഇരുരാജ്യങ്ങളും പുതിയ കരാറുകളിൽ ഒപ്പുവെക്കുകയും, 2022 മുതൽ നടപ്പാക്കിവരുന്ന കൂട്ടായ പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. സൗദി രാജാവ് സൽമാൻ ബിൻ അബ്​ദുൽൽ അസീസി​െൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറയും ആശംസകൾ സൗദി ആരോഗ്യ മന്ത്രി ഉസ്‌ബെക്ക് പ്രസിഡൻറിനെ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiiuzbekistanmanufacturing
News Summary - സൗദിയും ഉസ്‌ബെക്കിസ്ഥാനും കൈകോർക്കുന്നു; ആരോഗ്യ മേഖലയിലും മരുന്ന് നിർമാണത്തിലും സഹകരണം വർധിപ്പിക്കും
Next Story