Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയും...

സൗദിയും ഉസ്ബെക്കിസ്ഥാനും കൈകോർക്കുന്നു;ഇനി ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും സൗദി ഡോക്ടർമാരുടെ സേവനം ലഭിക്കും

text_fields
bookmark_border
സൗദിയും ഉസ്ബെക്കിസ്ഥാനും കൈകോർക്കുന്നു;ഇനി ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും സൗദി ഡോക്ടർമാരുടെ സേവനം ലഭിക്കും
cancel

റിയാദ്: സൗദി അറേബ്യയിലെ പ്രശസ്തമായ ‘സിഹ വെർച്വൽ ആശുപത്രി’യും ഉസ്ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയവും തമ്മിൽ ഓൺലൈൻ വഴിയുള്ള മികച്ച ചികിത്സാ സംവിധാനത്തിന് തുടക്കമിട്ടു. സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്​ദുറഹ്​മാൻ അൽ ജലാജി​ലിെൻറ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

സൗദി, ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രിമാർ സഹകരണ കരാർ ഒപ്പിടുന്നു

ആരോഗ്യരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ സൗദി കൈവരിച്ച വലിയ വിജയത്തി​െൻറ തുടർച്ചയായാണ് ഈ പദ്ധതി. ' വിഷൻ 2030' വഴി രാജ്യത്തെ ആരോഗ്യമേഖലയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ഉയർത്താനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഈ പങ്കാളിത്തം വലിയ കരുത്താകും.

ഇതുകൊണ്ട് എന്താണ് ലാഭം?

  1. സൗദി ഡോക്ടർമാരുടെ സേവനം നാട്ടിലിരുന്ന് ലഭിക്കും: ഉസ്ബെക്കിസ്ഥാനിലുള്ള രോഗികൾക്ക് ഇനി നാട്ടിൽ ഇരുന്നുകൊണ്ടുതന്നെ സൗദിയിലെ വിദഗ്ധ ഡോക്ടർമാരുടെ ഉപദേശവും ചികിത്സയും രോഗനിർണയവും 24 മണിക്കൂറും ഓൺലൈനായി വേഗത്തിൽ ലഭ്യമാകും.
  2. ഡോക്ടർമാർ തമ്മിൽ അറിവുകൾ പങ്കുവെക്കാം: സൗദിയിലെ ഡോക്ടർമാരുടെ കഴിവും അനുഭവസമ്പത്തും ഉസ്ബെക്കിസ്ഥാനിലെ ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും പഠിക്കാനും പ്രയോജനപ്പെടുത്താനും ഇത് വഴിതുറക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthcaresaudiiuzbekistan
News Summary - Saudi and Uzbekistan join hands; Saudi doctors' services now available via phone and computer
Next Story