Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാഖിലെ ഇറാൻ അനുകൂല...

ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കെതിരെ തിരിച്ചടിച്ച്​ സൗദി, യു.എസ് സേനകൾ

text_fields
bookmark_border
ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കെതിരെ തിരിച്ചടിച്ച്​ സൗദി, യു.എസ് സേനകൾ
cancel

റിയാദ്: സൗദി അറേബ്യയിലെ പെട്രോളിയം കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇറാഖിലെ ഭീകര സായുധസംഘങ്ങളുടെ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകി സൗദി, അമേരിക്കൻ സൈന്യങ്ങൾ. ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതും ഇറാന് സ്വാധീനമുള്ളതുമായ ഭീകര ഗ്രൂപ്പുകളുടെ പ്രത്യേക ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ബുധനാഴ്ച പുലർച്ചെ കൃത്യമായ വ്യോമാക്രമണം നടത്തിയതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയും യു.എസ് സെൻട്രൽ കമാൻഡും അറിയിച്ചു.

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലും റിയാദിലുമുള്ള നിർണായക പെട്രോളിയം കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വന്ന നിരവധി ഡ്രോണുകൾ രാജ്യത്തി​െൻറ വ്യോമ പ്രതിരോധ സേന വിജയകരമായി തടയുകയും തകർക്കുകയും ചെയ്തിരുന്നു. ഇറാഖ് മണ്ണിൽ നിന്നുയർന്ന ഈ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ അനുകൂല സായുധസംഘങ്ങളാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

ആത്മരക്ഷയ്ക്കുള്ള സ്വാഭാവിക അവകാശം

രാജ്യത്തി​െൻറ പരമാധികാരവും സമ്പത്തും സംരക്ഷിക്കാനുള്ള സൗദി അറേബ്യയുടെ സ്വാഭാവികമായ അവകാശത്തി​െൻറ അടിസ്ഥാനത്തിലാണ് ഈ സൈനിക നടപടിയെന്ന് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഖുർആൻ സൂക്തങ്ങൾക്കും ഐക്യരാഷ്​ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം അന്താരാഷ്​ട്ര നിയമം ഉറപ്പുനൽകുന്ന ആത്മരക്ഷയ്ക്കുള്ള അവകാശത്തിനും അനുസൃതമായാണ് തിരിച്ചടി നൽകിയത്.

അനുയോജ്യമായ സമയത്തും സ്ഥലത്തും മറുപടി നൽകാനുള്ള പൂർണ അവകാശം രാജ്യത്തിനുണ്ട്. മേഖലയിൽ സംഘർഷങ്ങൾ വർധിപ്പിക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തങ്ങൾക്ക് നേരെയുണ്ടാകുന്ന ഏതൊരു അധിനിവേശത്തെയും പ്രതിരോധിക്കാൻ രാജ്യം മടിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കിഴക്കൻ ഇറാഖിൽ വ്യോമാക്രമണം

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡി​െൻറ (ഐ.ആർ.ജി.സി) നിർദ്ദേശപ്രകാരം നടന്ന 30-ലേറെ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് യു.എസ് സെൻട്രൽ കമാൻഡും സൗദി സായുധ സേനയും ചേർന്ന് ഇറാഖിൽ സംയുക്ത ഓപ്പറേഷൻ നടത്തിയത്. യു.എസ് സേനയെയും സൗദിയുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട ഭീകരർക്കെതിരെ ജൂലൈ 28-ന് ശക്തമായ തിരിച്ചടി ആരംഭിച്ചു.

സംയുക്ത യുദ്ധവിമാനങ്ങൾ കിഴക്കൻ ഇറാഖിലുടനീളമുള്ള ഭീകരരുടെ നിരവധി ആയുധ ശേഖര കേന്ദ്രങ്ങളും ലോജിസ്​റ്റിക് താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USiraqsaudii
News Summary - ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങൾക്കെതിരെ തിരിച്ചടിച്ച്​ സൗദി, യു.എസ് സേനകൾ
Next Story