Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി എയർലൈൻസ്​ വഴി...

സൗദി എയർലൈൻസ്​ വഴി യാത്ര ​ചെയ്​തത്​ പത്ത്​ ലക്ഷത്തിലധികം തീർഥാടകർ

text_fields
bookmark_border
സൗദി എയർലൈൻസ്​ വഴി യാത്ര ​ചെയ്​തത്​ പത്ത്​ ലക്ഷത്തിലധികം തീർഥാടകർ
cancel
camera_alt???? ????????? ????? ??????????? ????? ?????? ??????? ?????? ???? ???????????????

ജിദ്ദ: ഹജ്ജ്​ വിമാന സർവീസ്​  വിജയകരമായി അവസാനിച്ചുവെന്ന്​ സൗദി എയർലൈൻസ്​ വ്യക്​തമാക്കി. സൗദിയയുടെ   അവസാന ഹജ്ജ്​ വിമാനം മദീനയിലെ അമീർ മുഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ വ്യാഴാഴ്​ച  ഉച്ചക്ക്​ 2.50 ന് ഇന്തോനേഷ്യയിലെ സുറാബായയിലേക്കാണ്​ പറന്നത്​. വിമാനത്തിൽ 355 യാത്രക്കാരുണ്ടായിരുന്നു. ഉപഹാരങ്ങളും പൂവുകളും നൽകിയാണ്​ ഇവരെ യാത്രയയച്ചത്​. സൗദി എയർലൈൻസ്​ വടക്കൻ മേഖല മാർക്കറ്റിങ്​ മേധാവി മുഹമ്മദ്​ ബിൻ അലി അൽശംറാനി, മദീനയിലെ സൗദി എയർ​ലൈൻസ്​ സ്​റ്റേഷൻ മേധാവി അയ്​മൻ ജറാഅ്​ തുടങ്ങിയവർ സന്നിഹിതരായിരുന്നുവെന്ന്​ സൗദി എയർലൈൻസ്​ പറഞ്ഞു.  ജൂ​ലൈ 24നാണ്​ തീർഥാടകരുടെ വരവ്​ തുടങ്ങിയത്​. തിരിച്ചുപോക്ക്​ തുടങ്ങിയത്​ ​സെപ്​റ്റംബർ നാലിനും​.

ആദ്യവിമാനം റിയാദിലെ കിങ്​ ഖാലിദ്​ വിമാനത്താവളത്തിലേക്കാണ്​ തിരിച്ചു പറന്നത്​. പിന്നീട്​ ലോകത്തെ 100 ഒാളം സ്​ഥലങ്ങളിലേക്ക്​ ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നിന്ന്​ തീർഥാടകരെ  സൗദി എയർലൈൻസ്​ എത്തിച്ചു. ഇൗ വർഷത്തെ ഹജ്ജ്​ സർവീസിൽ പത്ത്​ ലക്ഷത്തിലധികം തീർഥാടകർ സൗദി എയർലൈൻസ്​ വഴി യാത്ര ​ചെയ്​തിട്ടുണ്ട്​. മുൻവർഷത്തേക്കാൾ തീർഥാടകരുടെ എണ്ണത്തിൽ 40 ശതമാനം വർധനവുണ്ട്​​. ഇതേ തുടർന്ന്​ 21 വിമാനങ്ങൾ കൂടുതലായി ഒരുക്കി. തീർഥാടകരുടെ തിരിച്ചുപോക്ക്​ നടപടികൾ എളുപ്പമാക്കാനും മികച്ച സേവനങ്ങൾ നൽകാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​ മുഴുസമയം രംഗത്തുണ്ടായിരുന്നുവെന്നും സൗദി എയർലൈൻസ്​ വ്യക്​തമാക്കി.

ജിദ്ദ വിമാനത്താവള ഹജ്ജ്​ ടെർമിനൽ വഴിയുള്ള  ​ തീർഥാടകരുടെ തിരിച്ചുപോക്കിനും വ്യാഴാഴ്​ച പരിസമാപ്​തിയായി. 4800 വിമാന സർവീസുകളിലായി പത്ത്​ ലക്ഷം തീർഥാടകർ ജിദ്ദ വിമാനത്താവളം വഴി യാത്ര തിരിച്ചതായി   എയർപോർട്ട്​ ഹജ്ജ്​^ഉംറ കാര്യ മേധാവി അബ്​ദുൽ മജീദ്​ അഫ്​ഗാനി പറഞ്ഞു. ഹജ്ജ്​ ടെർമിനൽ വഴി ഉംറ തീർഥാടകരുടെ വരവ്​ ഉടനെ ആരംഭിക്കും. സഫർ ആദ്യം മുതൽ സൗത്ത്​, നോർത്ത്​ ടെർമിനൽ വഴി ഉംറ തീർഥാടകരുടെ വരവ്​ ആരംഭിച്ചിട്ടുണ്ട്​. ഇൗ വർഷം തീർഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകും. 70 ലക്ഷം ഉംറ തീർഥാടകരെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ഹജ്ജ്​^ഉംറ കാര്യ മേധാവി പറഞ്ഞു.

ഹജ്ജ്​ സീസൺ അവസാനിച്ചതോടെ രാജ്യത്തെ കര കടൽ ​േവ്യാമ പ്രവേശന കവാടങ്ങളിലെ പാസ്​പോർട്ട്​ വകുപ്പിനു കീ​ഴിലെ ഹജ്ജ്​ സീസൺ ജോലികൾ അവസാനിച്ചതായി സൗദി പാസ്​പോർട്ട്​ ഡറേക്ടറേറ്റ്​ വ്യക്​തമാക്കി. തീർഥാടകരുടെ വരവ്​ ആരംഭിച്ചതു മുതൽ തിരിച്ചുപോകുന്നതുവരെ യാത്ര നടപടികൾ എളുപ്പമാക്കാനാവശ്യമായ ഉദ്യോഗസ്​ഥ​രേയും വ്യാജരേഖകൾ കണ്ട്​ പിടിക്കാൻ കഴിയുന്ന നൂതന ഉപകരണങ്ങളും പ്രവേശന കവാടങ്ങളിൽ ഒരുക്കിയിരുന്നു. 17,20, 342 തീർഥാടകർ വിവിധ ​പ്രവേശന കവാടങ്ങൾ വഴി തിരിച്ചുപോയതായും പാസ്​പോർട്ട്​ ഡയരക്​ടറേറ്റ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi airlinesgulf newsmalayalam newssaudii
News Summary - saudi airlines-saudii-gulf news
Next Story