ആത്മനിയന്ത്രണത്തിലൂടെ വ്യക്തിസംസ്കരണമാണ് വ്രതം ലക്ഷ്യംവെക്കുന്നത് -സാലിഷ് വാടാനപ്പള്ളി
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ സാലിഷ് വാടാനപ്പള്ളി സംസാരിക്കുന്നു
ജിദ്ദ: വ്യക്തിഹത്യ നടത്തുന്നതും മറ്റൊരാളുടെ അഭിമാനം ക്ഷതപ്പെടുത്തുന്നതും സമാധാനത്തിന്റെ മതമായ ഇസ്ലാം അനുവദിക്കുന്നില്ല എന്നും ഓരോ വ്യക്തിയുടെയും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കാനാണ് മതം വിശ്വാസികളെ അനുശാസിക്കുന്നതെന്നും സാലിഷ് വാടാനപ്പള്ളി പറഞ്ഞു.
‘വ്രതം പാഴാകാതിരിക്കാൻ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

