Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലിം സദാഫ്കോക്ക് ജിദ്ദ കെ.എം.സി.സി മങ്കട മണ്ഡലം യാത്രയയപ്പ് നൽകി

text_fields
bookmark_border
സലിം സദാഫ്കോക്ക് ജിദ്ദ കെ.എം.സി.സി മങ്കട മണ്ഡലം യാത്രയയപ്പ് നൽകി
cancel
camera_alt


സലിം സദാഫ്കോക്ക് ജിദ്ദ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ




ജിദ്ദ: മൂന്നര പതിറ്റാണ്ടിൻ്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശി സലീം സദാഫ്കോക്ക് ജിദ്ദ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. സൗദിയിലെ പ്രമുഖ കമ്പനിയായ സദാഫ്‌കോയിൽ സേവനം തുടങ്ങിയ പൊട്ടംപുലാൻ സലിം അസിസ്റ്റന്റ് പർച്ചേസ് മാനേജർ ആയി വിരമിച്ചാണ് 36 വർഷത്തെ പ്രവാസം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്. ജീവകാരുണ്യ മേഖലയിൽ സജീവമായ അദ്ദേഹം ജിദ്ദ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ ഉപാധ്യക്ഷനുമായിരുന്നു. ജിദ്ദ കെ.എം.സി. സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ പരിപാടി ഉദ്‌ഘാടനം ചെയ്തു.മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സമദ് മൂർക്കനാട് അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല കെ.എം.സി.സി ഉപാധ്യക്ഷൻ അഷ്‌റഫ് മുല്ലപ്പള്ളി വിവിധ പഞ്ചായത്ത് ഭാരവാഹികളായ മജീദ് അരിപ്ര, ഉണ്ണീൻ പുലാക്കൽ, സൈദലവി ആറങ്ങോടൻ, എ. സി മുജീബ് പാങ്ങ്, അസ്രത്ത് അലി കൂട്ടിൽ, , അഷ്‌റഫ് കാപ്പാട്ട്, മുഹമ്മദ് ബാവ തെക്കഞ്ചേരി, സഫീർ ബാവ, മൻസൂർ പെരിഞ്ചീരി, ഷൗക്കത്ത് പഴമള്ളൂർ, അലി മങ്കട, നാസർ ഉലങ്ങാടൻ, അസീസ് ഫൈസി വെള്ളില തുടങ്ങിയവർ ആശംസകളർപ്പിച്ചു.

മണ്ഡലം സീനിയർ നേതാവ് ഹംസാപ്പു ചക്കച്ചൻ , മണ്ഡലം ട്രഷറർ വി. ടി.എം മുത്തു വെള്ളില എന്നിവർ ചേർന്ന് മൊമെന്റോയും മണ്ഡലം ചെയർമാൻ കരീം പടിക്കമണ്ണിൽ, ഓർഗനൈസിംഗ് സെക്രട്ടറി നിഷാം അലി എന്നിവർ ചേർന്ന് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരവും സലീമിന് കൈമാറി. പ്രവാസം അവസാനിപ്പിക്കുകയാണെങ്കിലും പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളിലും മുൻ നിരയിൽ തന്നെയുണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ സലിം സദാഫ്കോ സൂചിപ്പിച്ചു. സ്വലാഹുദ്ദീൻ വാഫിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് മാമ്പ്രത്തൊടി സ്വാഗതവും നൗഫൽ ചുള്ളിയിൽ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeddah KMCC Bids Salim Farewell
Next Story