Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദിവസങ്ങൾ കഴിഞ്ഞിട്ടും...

ദിവസങ്ങൾ കഴിഞ്ഞിട്ടും സാലിഹി​െൻറ  മൃതദേഹം കൈമാറാതെ ഹൂതികൾ

text_fields
bookmark_border
ദിവസങ്ങൾ കഴിഞ്ഞിട്ടും സാലിഹി​െൻറ  മൃതദേഹം കൈമാറാതെ ഹൂതികൾ
cancel
camera_alt???????
ജിദ്ദ: തിങ്കളാഴ്​ച കൊല്ലപ്പെട്ട യമൻ മുൻ പ്രസിഡൻറ്​ അലി അബ്​ദുല്ല സാലിഹി​​െൻറ മൃതദേഹം ഹൂതി വിമതർ ഇതുവരെയും കൈമാറിയില്ല. ഇതു സംബന്ധിച്ച്​ റെഡ്​ക്രോസ്​ ഉൾപ്പെടെ രാജ്യാന്തര സന്നദ്ധസ്​ഥാപനങ്ങളുടെ അഭ്യർഥനയും അവർ മുഖവിലക്കെടുത്തിട്ടില്ല. 
ഗോത്രനേതൃത്വങ്ങളുടെ തലത്തിൽ പലതവണ ചർച്ചകൾ നടന്നെങ്കിലും മൃതദേഹം കൈമാറുന്നത്​ സംബന്ധിച്ച്​ തീരുമാനമുണ്ടായില്ലെന്ന്​ സാലിഹി​​െൻറ ജനറൽ പീപ്പിൾസ്​ കോൺഗ്രസ്​ പാർട്ടിയുടെ മുതിർന്ന നേതാവ്​ അറിയിച്ചു. ഇതിനൊപ്പമായിരുന്നു റെഡ്​​്ക്രോസി​​െൻറയും ഇടപെടൽ. അജ്​ഞാത കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിട്ടു​െകാടുക്കാൻ നിരവധി നിബന്ധനകൾ ഹൂതികൾ മുന്നോട്ടുവെച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പൊതു വിലാപയാത്രയോടുകൂടിയ ഖബറടക്കം പാടില്ല, സാലിഹി​​െൻറ ജന്മഗ്രാമമായ സൻഹാനിലേ ഖബറടക്കാവൂ തുടങ്ങിയവ നിബന്ധനകളാണ്​ അവർ മുന്നോട്ടുവെച്ചത്​. സൻആ നഗരത്തിലുള്ള പ്രസിദ്ധമായ അൽസാലിഹ്​ മസ്​ജിദിനോട്​ ചേർന്ന്​ ഖബറടക്കം അനുവദിക്കില്ലെന്നും നേരത്തെ ഹൂതി വിമതർ വ്യക്​തമാക്കിയിരുന്നു. സാലിഹി​​െൻറ മൃതദേഹം വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ കഴിഞ്ഞദിവസം നടന്ന വനിതകളുടെ പ്രക്ഷോഭത്തിന്​ നേർക്ക്​ ഹൂതികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. നിരവധി പ്രക്ഷോഭകാരികളെ പിടിച്ചുകൊണ്ടുപോയി. പലരെയും അജ്​ഞാത കേന്ദ്രങ്ങളിൽ തടവിലാക്കിയിരിക്കുകയാണ്​. 
അതിനിടെ, സാലിഹിനൊപ്പം കൊല്ലപ്പെട്ട ജനറൽ പീപ്പിൾസ്​ കോൺഗ്രസ് സെക്രട്ടറി ജനറൽ ആരിഫ്​ അൽസൂകയുടെ മൃതദേഹം ഹൂതികൾ ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു. 
കിഴക്കൻ യമനിലെ അദ്ദേഹത്തി​​െൻറ ജന്മദേശമായ ശബ്​വയിലെ ആതിഖ്​ ആശുപത്രിയിലാണ്​ ഹൂതികൾ മൃതദേഹം എത്തിച്ചത്​. മൃതദേഹ പരിശോധനയിൽ നിന്ന്​ പിടികൂടിയ ശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നതി​​െൻറ സൂചനകൾ ലഭിച്ചുവെന്ന്​ ബന്ധുക്കളും പാർട്ടി വൃത്തങ്ങളും പറഞ്ഞു. ആറുവെടിയുണ്ടകളാണ്​ ആരിഫി​​െൻറ മൃതദേഹത്തിൽ നിന്ന്​ കണ്ടെടുത്തത്​. നെഞ്ചിൽ പതിച്ച രണ്ടുവെടിയുണ്ടകളാണ്​ മരണകാരണമായത്​. മറ്റു വെടിയുണ്ടകൾ കാലുകളിലാണ്​ തറച്ചത്​. കാലിൽ വെടിയേറ്റ ആരിഫിനെ ചികിത്സക്കായി ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നുവെന്നും അവിടെ വെച്ചാണ്​ ഹൂതി വിമതർ അദ്ദേഹത്തെ ക്ലോസ്​ റേഞ്ചിൽ വെടിവെച്ചുകൊന്നതെന്നും നേരത്തെ പാർട്ടി ആരോപിച്ചിരുന്നു. ഇതുസ്​ഥിരീകരിക്കുന്ന വിവരങ്ങളാണ്​ പോസ്​റ്റ്​മോർട്ടത്തിൽ ലഭിച്ചത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salehyemen presidenthouti
News Summary - saleh's dead body not yet handover-saudi arabia-gulfnews
Next Story