Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​ജ്ജ്​...

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ;റോ​ഡു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് സ്മാ​ർ​ട്ട് ക​ൺ​ട്രോ​ൾ സെൻറ​ർ

text_fields
bookmark_border
ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ;റോ​ഡു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് സ്മാ​ർ​ട്ട് ക​ൺ​ട്രോ​ൾ സെൻറ​ർ
cancel

മ​ക്ക: ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് മോ​ണി​റ്റ​റി​ങ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെൻറ​ർ സ​ജ്ജ​മാ​ക്കി. റോ​ഡ് ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് മെ​യി​ൻ​റ​ന​ൻ​സ് അ​തോ​റി​റ്റി​യാ​ണ് ഈ ​സ്മാ​ർ​ട്ട് നി​യ​ന്ത്ര​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ച​ത്. റോ​ഡു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ ഇ​ട​പെ​ടാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ന്ദ്ര​ത്തി​ൻ​റെ പ്ര​വ​ർ​ത്ത​നം.

നി​ർ​മി​ത​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 50 അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മെ​യാ​ണി​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളും തി​ര​ക്കേ​റി​യ ഗ​താ​ഗ​ത മേ​ഖ​ല​ക​ളും സെ​ൻ​സ​റു​ക​ളും കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്രം നി​ര​ന്ത​രം നി​രീ​ക്ഷി​ക്കും. തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ൽ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും കേ​ന്ദ്ര​ത്തി​ലു​ണ്ട്. മ​ഴ​യോ മ​ണ​ൽ​ക്കാ​റ്റോ ഉ​ണ്ടാ​യാ​ൽ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഉ​ട​ന​ടി മു​ന്ന​റി​യി​പ്പ് ന​ൽ​കും. ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്താ​നും ഗ​താ​ഗ​ത കു​രു​ക്ക് അ​ള​ക്കാ​നു​മു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഇ​വി​ടെ സം​യോ​ജി​പ്പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഒ​രു ഏ​കീ​കൃ​ത സ്മാ​ർ​ട്ട് പ്ലാ​റ്റ്‌​ഫോ​മാ​ണ് കേ​ന്ദ്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡേ​റ്റ അ​ന​ലി​റ്റി​ക്സ് സെൻറ​ർ വ​ഴി വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് വേ​ഗ​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കും. ഹ​ജ്ജ് സീ​സ​ണി​ലേ​ക്കു​ള്ള എ​ല്ലാ ത​യ്യാ​റെ​ടു​പ്പു​ക​ളും പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​ഡ് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahsafetyhajj pilgrimsSaudi Road Authority
News Summary - Safety of Hajj pilgrims; Smart control center to monitor roads
Next Story